പി ജയരാജനു ഹിറ്റ്ലറുടെ മുഖം: കോണ്‍ഗ്രസ്
കണ്ണൂര്‍: രമേശ് ചെന്നിത്തലയുടെ ഖദര്‍ വസ്ത്രത്തിനടിയില്‍ ആര്.എസ്.എസിന്റെ കാക്കിവസ്ത്രമാണെന്ന പി ജയരാജന്റെ പ്രസ്താവനയ്ക്കെതിരേ മറുപടിയുമായി ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്. സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ ഹിറ്റ്ലര്‍-ഫാസിസ്റ്റ് മുഖത്തിന്റെ തെളിവാണെന്നു സുരേന്ദ്രന് പറഞ്ഞു. നിയമസഭയില്‍ കണ്ണൂരില്‍ അക്രമം നടത്തുന്നതു സി.പി.എമ്മാണെന്നു ബുധനാഴ്ച രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ചെന്നിത്തല ആര്.എസ്.എസിനെ ന്യായീകരിക്കുകയാണെന്നും ചെന്നിത്തലയുടെ ഖദര്‍ കുപ്പായത്തിനുള്ളില്‍ ആര്.എസ്.എസിന്റെ കാക്കിയാണെന്നും ജയരാജന് മറുപടി പറഞ്ഞിരുന്നു. ചെന്നിത്തലയുടെ പാരമ്പര്യമറിയാത്തതുകൊണ്ടാണു ജയരാജന് അപക്വമായ പ്രസ്താവനകള്‍ നടത്തുന്നതെന്നും ഒരു കൊലയ്ക്കെതിരേ മറുകൊല എന്നു വ്യാഖ്യാനിച്ച മുഖ്യമന്ത്രി കേരള ജനതയോടു മാപ്പുപറയണമെന്നും സുരേന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."