വയോജന മന്ദിരം: പാര്‍ട്ടിയും പോഷക സംഘടനയും രïു തട്ടില്‍
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് വയോജന മന്ദിരം നിര്‍മിക്കാനുള്ള നഗരസഭയുടെ വിവാദ തീരുമാനത്തില്‍ പാര്‍ട്ടിയും പോഷക സംഘടനയും രïു തട്ടില്‍. സി.പി.എം ഏരിയാ കമ്മിറ്റിയുടെ നിലപാടിനു വിരുദ്ധമായി എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് മഹേഷ് രംഗത്ത് വന്നത് പുതിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തി. ഹൊസ്ദുര്‍ഗ് കോടതിക്കു സമീപത്തെ സ്കൂള്‍ മൈതാനിക്കരികില് വയോജന മന്ദിരം സ്ഥാപിക്കാന്‍ നഗരസഭ പ്രവര്‍ത്തികള്‍ ആരംഭിച്ചിരുന്നു. ഇതിനെതിരേ വിവിധ സംഘടനകളും വിദ്യാര്‍ഥി സംഘടനകളും രംഗത്തു വന്നതോടെ നഗരസഭയുടെ തീരുമാനങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് സി.പി.എം ഏരിയാ കമ്മിറ്റി കൈക്കൊïത്. മൈതാനത്തിനു കോട്ടം വരാത്ത രീതിയില്‍ വയോജന മന്ദിരം സ്ഥാപിക്കാമെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്.
വയോജന മന്ദിര നിര്‍മാണ വിവാദമായതോടെ കഴിഞ്ഞ ദിവസം നഗരസഭാ ചെയര്മാന് വി.വി രമേശന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത എ.ബി.വി.പി, കെ.എസ്.യു, എം.എസ്.എഫ് തുടങ്ങിയ സംഘടനകള്‍ വയോജന മന്ദിരം നിര്‍മിക്കുന്നതിനെതിരേ ശക്തമായ നിലപാട് കൈകൊïു. എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് സിദ്ധാര്‍ഥ് രവീന്ദ്രന് വയോജന മന്ദിരം മൈതാനം സംരക്ഷിച്ച് കൊï് നിര്‍മിക്കാമെന്ന നിലപാടാണ് സ്വീകരിച്ചതെങ്കില്‍ ജില്ലാ പ്രസിഡന്റ് മഹേഷ് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ഒരു കാരണവശാലും വയോജന മന്ദിരം പണിയാന്‍ അനുവദിക്കില്ലെന്നും നഗരസഭയുടെ നിലപാട് തെറ്റാണെന്നും പറയുകയായിരുന്നു.
പാര്‍ട്ടി നിലപാടിനു വിരുദ്ധമായി സംഘടനയുടെ ജില്ലാ പ്രസിഡന്റ് പ്രതികരിച്ചതു പാര്‍ട്ടിക്കകത്ത് ചര്‍ച്ചയാവുകയും ചെയ്തു. അതിനിടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ബി.ജെ.പിയിലും അഭിപ്രായ ഭിന്നത രൂപപ്പെട്ടിട്ടുï്. ജില്ലാ പ്രസിഡന്റ് അഡ്വ.ശ്രീകാന്തിന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും വയോജനമന്ദിര നിര്‍മാണ പ്രവൃത്തി നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ നഗരസഭയിലെ ചില ബി.ജെ.പി കൗണ്‍സലര്‍മാര്‍ ജില്ലാ പ്രസിഡന്റിന്റെ നിര്‍ദേശത്തെ മുഖവിലക്കെടുക്കാതെ നിര്‍മാണത്തെ അനുകൂലിച്ചു സംസാരിച്ചതും വിവാദമായി. അതേ സമയം സ്കൂള്‍ മൈതാനിയില്‍ വയോജന മന്ദിരം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടു നിയമ നടപടികള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണു പി.ടി.എ കമ്മിറ്റിയും മറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."