മന്ത്രി കെ.കെ ശൈലജയെ ആദരിച്ച് ഐക്യരാഷ്ട്രസഭ
ന്യൂയോര്‍ക്ക്: സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് ഐക്യരാഷ്ട്രസഭയുടെ ആദരം. ഐക്യരാഷ്ട്ര സംഘടന പൊതുസേവന ദിവസമായി ആചരിക്കുന്ന ഇന്ന് ലോകനേതാക്കള്‍ക്കൊപ്പമാണ് സംസ്ഥാന ആരോഗ്യമന്ത്രിയെയും ആദരിച്ചത്. കോവിഡ്19 മഹാമാരി പ്രതിരോധത്തിനായി മികച്ച സേവനം നടത്തിയവരെ ആദരിക്കുന്നതിനായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെയും ജനറല്‍ അസംബ്ലി പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ പങ്കെടുത്തത്.
കോവിഡിനെതിരായ പോരാട്ടത്തില്‍ പൊതുപ്രവര്‍ത്തകരുടെ പങ്ക് എന്ന വിഷയത്തില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍, ദക്ഷിണ കൊറിയന്‍ മന്ത്രി എന്നിവര്‍ക്കൊപ്പം മന്ത്രി ശൈലജയും പങ്കെടുത്തു. ആറ് പേരാണ് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.
കോവിഡ് മഹാമാരി ഫലപ്രദമായി പ്രതിരോധിക്കാന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ നിന്നുമുള്ള നിര്‍ണായക പങ്ക് വഹിച്ച മുന്‍നിര പ്രതിനിധികളെയാണ് പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരോടൊപ്പം വെര്‍ച്വല്‍ ഓണ്‍ലൈന്‍ ഇവന്റിലും പാനല്‍ ചര്‍ച്ചയിലും ആരോഗ്യ മന്ത്രി പങ്കെടുത്തു. കോവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച ഫലപ്രദമായ നടപടികള്‍ എന്ന വിഷയം ആസ്പദമാക്കി സംസാരിക്കാനുള്ള അവസരവുമുണ്ടായി. മഹാമാരിയും പൊതുസേവനവും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പാനല്‍ ചര്‍ച്ചയിലും മന്ത്രി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."