HOME
DETAILS
MAL
ഹോട്ടലുകളില്‍ റെയ്ഡ്; പഴകിയ ഭക്ഷണം പിടികൂടി
backup
July 15 2016 | 02:07 AM
കാഞ്ഞങ്ങാട്: നഗരത്തിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പടന്നക്കാട്ടെ രണ്ടുഹോട്ടലുകളില്‍ സൂക്ഷിച്ച പഴകിയ ഭക്ഷണം കണ്ടെടുത്തു. പടന്നക്കാട്ടെ പച്ചമുളക്, ഗ്രാന്റ് റെസ്റ്റോറന്റ് എന്നിവിടങ്ങളില്‍ നിന്നാണ് ഫ്രീസറില്‍ സൂക്ഷിച്ച പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
ഇന്നലെ പുലര്‍ച്ചെ ജെ.എച്ച്.ഐ രാജീവ് കുമാര്‍, സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. കാഞ്ഞങ്ങാട്ട് ഹോട്ടലുകളില്‍ നിന്നു നിരോധിച്ച പ്ലാസ്റ്റിക് ബാഗുകള്‍ പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."