ക്വാര്‍ട്ടര്‍ പേടിയില്‍ ഇംഗ്ലണ്ട്
മോസ്കോ: മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് ശക്തരായ ഇംഗ്ലണ്ടും സ്വീഡനും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സയമം രാത്രി 7.30ന് റഷ്യയിലെ സാമറ അരീന സ്റ്റേഡിയത്തിലാണ് മത്സരം. വമ്പന്‍ താരനിരയുമായാണ് ഇംഗണ്ടിന്റെ വരവ്.
പക്ഷേ ക്വാര്‍ട്ടര്‍ എന്നും ഇംഗ്ലണ്ടിന് ഒരു പേടിസ്വപ്നമാണ്. എട്ടു തവണ ക്വാര്‍ട്ടറില്‍ കടന്ന ഇംഗ്ലണ്ട് രണ്ട് തവണ മാത്രമാണ് സെമിഫൈനലില്‍ കടന്നത്. 1966 ല്‍ ചാംപ്യന്മാരാവുകയും 1990ല്‍ സെമിഫൈനലില്‍ പുറത്താവുകയും ചെയ്തു. 1954, 1962, 1970, 1986, 2002, 2006 എന്നീ ലോകകപ്പുകളിലാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ പുറത്തായത്. 2006 ന് ശേഷം ഇംഗ്ലണ്ട് ആദ്യമായാണ് ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്.
25ാം തവണയാണ് സ്വീഡനും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ 24 മത്സരങ്ങളില്‍ എട്ട് മത്സരങ്ങളില്‍ ഇംഗ്ലണ്ടും ഏഴ് മത്സരങ്ങളില്‍ സ്വീഡനും വിജയിച്ചു. ബാക്കി ഒന്‍പത് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. 2012 നവംബര്‍ 14നാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്.
അന്ന് സ്റ്റോക്ക് ഹോമില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഇബ്രാഹിമോവിച്ചിന്റെ നാല് ഗോളുകളുടെ ബലത്തില്‍ സ്വീഡന് 4-2ന് വിജയിച്ചു. ഇംഗ്ലണ്ടിന് വേണ്ടി ഡാനി വെല്‍ബെക്കും സ്റ്റീവന്‍ കാള്ക്കറും ഗോള്‍ നേടി. ലോകകപ്പില്‍ ഇത് അഞ്ചാം തവണയാണ് ഇരുടീമുകളും പോരടിക്കുന്നത്. 2006 ലോകകപ്പിലാണ് അവസാനമായി ഇരുവരും മാറ്റുരച്ചത്. ലോകകപ്പിലെ നാല് മത്സരങ്ങളും സമനിലയില്‍ കലാശിച്ചു. അഞ്ചാം തവണയാണ് സ്വീഡന് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. മൂന്ന് തവണ സെമി ഫൈനലില്‍ കടന്ന സ്വീഡന് ഒരു തവണ മാത്രമാണ് ക്വാര്‍ട്ടറില്‍ പുറത്തായത്. 1938, 1958, 1994 എന്നീ ലോകകപ്പുകളിലാണ് സ്വീഡന് സെമിഫൈനലിലെത്തിയത്. 1934 ല്‍ അവര്‍ ക്വാര്‍ട്ടറില്‍ പുറത്തായി.
ഗ്രീസ്മാന്ന്...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."