സഊദിയില്‍ പെട്രോള്‍ ടാങ്കര്‍ ലോറിക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു
റിയാദ്: സഊദിയിലെ ജിദ്ദ മക്ക എക്സ്പ്രസ് ഹൈവേയില്‍ പെട്രോള്‍ ടാങ്കറിന് തീപിടിച്ച് വന്‍ അപകടം. തീപിടുത്തത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി വാഹനങ്ങള്‍ കത്തിക്കരിയുകയും ചെയ്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഏറ്റവും തിരക്കുള്ള മക്ക ജിദ്ദ എക്സ്പ്രസ് വേയില്‍ വെള്ളിയാഴ്ച 33 ടണ്‍ ഭാരമുള്ള എണ്ണ ടാങ്കറിനാണ് തീപിടിച്ചത്. അപകടത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. ഉടന്‍ തന്നെ സ്ഥലത്തു കുതിച്ചെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം ഗതാഗതം തടഞ്ഞു സമീപത്തുള്ള വാഹനങ്ങള്‍ ത്വരിത ഗതിയില്‍ മറ്റിടങ്ങളിലേക്ക് മാറ്റുകയും ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ട്രൈയിലറിനൊപ്പം സമീപം ഓടികൊണ്ടിരുന്ന ഏതാനും വാഹനങ്ങളും തീപിടിച്ച് കത്തിയമര്‍ന്നു. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ നിന്നും മക്കയിലേക്ക് തീര്‍ത്ഥാടകര്‍ക്ക് കടക്കുന്നതിനുള്ള പ്രധാന പാതയിലാണ് സംഭവം. സിവില്‍ ഡിഫന്‍സിന്റെ സമയോചിതമായ ഇടപെടലാണ് കൂടുതല്‍ വ്യാപിക്കാതെ തീയണക്കാന്‍ സഹായകരമായതെന്ന് മക്ക സിവില്‍ ഡിഫന്‍സ് ആധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."