ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം
മണ്ണാര്‍ക്കാട്: എടത്തനാട്ടുകരയിലെ ചൂരിയോട്, മുണ്ടക്കുന്ന് തുടങ്ങിയ ജനവാസ മേഖയില്‍ 12 അംഗ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. നേരം ഇരുട്ടുന്നതോടെ കാടിറങ്ങുന്ന കാട്ടാനക്കൂട്ടം നേരം പുലരുന്നതോടെയാണ് ജനവാസ മേഖലയില്‍നിന്ന് നീങ്ങുന്നത്. കഴിഞ്ഞ ഒരാഴ്ചയോളമായി കാട്ടാനകളുടെ നിരന്തരമുളള ശല്യവും, കൃഷിനാശവും മൂലം ജനജീവിതം പാടെ ദുസ്സഹമായിട്ടുണ്ട്.
മുണ്ടക്കുന്നിലെ ചക്കംതൊടി അബ്ദുല്‍ അസീസിന്റെ 400ലധികം വാഴകള്‍, തെങ്ങുകള്‍, ചുങ്കന്‍ ഹംസയുടെ 300ഓളം വാഴകള്‍, കമുങ്ങുകള്‍, കളത്തില്‍ അബ്ദുറഹിമാന്‍, സൈനബ, ബീവി തുടങ്ങിയവരുടെ നിരവധി വാഴകളും, കമുങ്ങുകളും, ചേരിയാടന്‍ അബ്ദുറഹിമാന്റെ 60 വാഴ, കുരിക്കള്‍ മെഹറൂഫിന്റെ 350ഓളം വാഴകള്‍, കവുങ്ങ്, തെങ്ങ്, പടിഞ്ഞാറെപ്പളള യൂസഫിന്റെ 39 വാഴകള്‍, പടിഞ്ഞാറെപ്പളള ഉമ്മര്‍പ്പയുടെ 21 വാഴകളാണ് കാട്ടാനകളുടെ വിഹാരത്തില്‍ നിലം പതിച്ചത്. വായ്പയും മറ്റുമെടുത്ത് കൃഷിയിറക്കിയവര്‍ക്ക് കൃഷിനാശം താങ്ങാവുന്നതിപ്പുറമാണ്.
വീടിനോട് ചേര്‍ന്നുളള പ്ലാവുകളില്‍ നിന്നും ചക്കകളും, മറ്റും പറിച്ചെടുക്കുന്നത് ജനത്തെ പാടെ ഭീതിയുടെ നിഴലിലാക്കിയിട്ടുണ്ട്. കാട്ടാനക്കൂട്ടം പോവുന്ന സ്ഥലങ്ങളിലെല്ലാം വ്യാപകമായി കൃഷി നശിപ്പിച്ചാണ് പോവുന്നത്.
കാട്ടാനശല്യം ജനവാസ മേഖലയില്‍ രൂക്ഷമായതോടെ ജനം വീടുമാറി താമസിക്കല്‍ അടക്കമുളളവ ആലോചിക്കുകയാണ്. രാത്രിയില്‍ എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ് നിലവില്‍ ജനം ജീവിതം തളളി നീക്കുന്നത്. മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ച് കാട്ടാനകളെ നാട്ടിന്‍ പുറത്ത് നിന്നും തുരത്തുന്നതിന് വേണ്ടിയുളള ആര്‍.ആര്‍.ടി സംഘമുണ്ടെങ്കിലും നാളിതുവരെ പ്രദേശത്ത് എത്താത്തതില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
കാട്ടാനകളെ തുരത്താന്‍ ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപടികള്‍ നടത്താനൊരുങ്ങുകയാണ് നാട്ടുകാര്‍.
സ്വകാര്യ എസ്റ്റേറ്റില്‍ സ്ഥാപിച്ച സൗരോര്‍ജവേലി കാലപ്പഴക്കാല്‍ ദ്രവിച്ചതാണ് കാട്ടാനകള്‍ കാടിറങ്ങി വരാന്‍ കാരണമായതായി പറയപ്പെടുന്നത്. എന്നാല്‍ പിന്നീട് എസ്റ്റേറ്റ് അധികൃതര്‍ സൗരോര്‍ജ്ജ വേലി പനസ്ഥാപിച്ചപ്പോള്‍ നാട്ടിലിറങ്ങിയ കാട്ടാനകള്‍ക്ക് വനത്തിലേക്ക് തിരിച്ച കടക്കാന്‍ കഴിയാത്ത സഹചര്യമാണെന്നും പറയപ്പെടുന്നുണ്ട്. ജന ജീവിതത്തിനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും, കാട്ടാനകളെ തുരത്താന്‍ അടിയന്തിര നടപടികള്‍ കൈകൊളളണമെന്നും പ്രദേശവാസിയും ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കെ.ടി ഹംസപ്പയും, വാര്‍ഡ് മെമ്പര്‍ സി. മുഹമ്മദാലിയും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."