കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍
തൊടുപുഴ: ടെലഗ്രാം വഴി കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പങ്കുവച്ച കേസില്‍ യുവാവ് പിടിയില്‍. പാറപ്പുഴ തേക്കിന്ക്കൂപ്പ് തുരുത്തേല്‍ സ്റ്റെബിന് റോയ് (21) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്. ചൈല്‍ഡ് പോണോഗ്രാഫി നിരോധിക്കുക എന്ന ഉദ്ദേശത്തോടെ കേരള പൊലിസും ഇന്റര്‍പോളും സംയുക്തമായി ആസൂത്രണം ചെയ്ത പിഹന്ഡ് ഓപ്പറേഷന്റെ ഭാഗമായിരുന്നു പരിശോധന. പോണ് വെബ്സൈറ്റിലൂടെ നിരന്തരമായി കുട്ടികളുടെ നഗ്നചിത്രങ്ങള്‍ നിരീക്ഷിക്കുകയും കൈമാറുകയും ചെയ്തവരെ പൊലിസ് മുന്‍പ് കണ്ടെത്തിയിരുന്നു. ഇത്തരക്കാരുടെ പ്രൊഫൈലുകള്‍ നിരീക്ഷിച്ച് കൈമാറുന്ന സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ടുകള്‍ പൊലിസ് ശേഖരിച്ചിരുന്നു. ഇതിനിടെയില്‍ സ്റ്റെബിന് ഇത്തരത്തിലുള്ള കുറ്റകൃത്യം ചെയ്യുന്നതായി കണ്ടെത്തുകയും വിവരങ്ങള്‍ കാളിയര്‍ സി.ഐ സലിന് ലൂയിസിന് കൈമാറുകയും ചെയ്തത്.
പ്രതി ആദ്യം ഫേസ്ബുക്ക് ഗ്രൂപ്പുകളിലാണ് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ കൈമാറിയിരുന്നത്. പിന്നീട് ഇത് സൈബര്‍ ടീം ഹാക്ക് ചെയ്തതോടെ ഇതിലെ അംഗങ്ങളെ എല്ലാം ചേര്‍ത്ത് ടെലഗ്രാം അക്കൗണ്ട് തുടങ്ങുകയായിരുന്നു. സിനിമ ആര്‍ട്ടിസ്റ്റുകളായ കുട്ടികളുടെ മുഖവും അതിന് യോജിക്കുന്ന ശരീരവും കണ്ടെത്തി മോര്‍ഫ് ചെയ്ത് പരസ്പരം കൈമാറുന്നതിയിരുന്നു രീതി. പ്രാദേശിക തലത്തില്‍നിന്ന് ഇവര്‍ക്ക് പരിചിതരായ കുട്ടികളുടെ ചിത്രങ്ങളും ഫേസ്ബുക്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ചിത്രങ്ങളും ഇതിനായി ഉപയോഗിച്ച് വരുന്നതായും പ്രതി സമ്മതിച്ചു. തൊടുപുഴ ഡിവൈ.എസ്.പി കെ.പി ജോസിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നടത്തിയ പരിശോധനയില്‍ മൊബൈല്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പ്രതിയുടെ പക്കല്‍നിന്ന് കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."