ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ നാലു മുതല്‍
മലപ്പുറം: സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സിന്റെ പ്രഥമ ബാച്ചിനുളള ഒന്നാം വര്‍ഷ പൊതു പരീക്ഷ നാലു മുതല്‍ 10 വരെ നടക്കും. കഴിഞ്ഞ വര്‍ഷം കോഴ്‌സിനു രജിസ്റ്റര്‍ ചെയ്ത് ഒന്നാം വര്‍ഷ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. അപേക്ഷ ഫോട്ടോ പതിച്ചു രേഖകള്‍ സഹിതം പരീക്ഷാ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കുണം. വിജ്ഞാപനവും അപേക്ഷാഫോമും നിര്‍ദേശങ്ങളും റവലെസലൃമഹമ.ഴീ്.ശി ലും തുല്യതാ ക്ലാസ് കോഡിനേറ്റര്‍മാരില്‍ നിന്നും ലഭിക്കും.
അപേക്ഷകള്‍ ഫൈനില്ലാതെ ഇന്നുകൂടിയും 20 രൂപ ഫൈനോടെ 19 വരെയും സ്വീകരിക്കും. 700 രൂപയാണ് ഫീസ്. ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങള്‍: ജി.എം.എച്ച്.എസ്.എസ് പെരിന്തല്‍മണ്ണ, ഡി.ജി.എച്ച്.എസ്.എസ് താനൂര്‍, ജി.ബി.എച്ച്.എസ്.എസ് തിരൂര്‍, ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി, ജി.ബി.എച്ച്.എസ്.എസ് മഞ്ചേരി, ജി.ആര്‍.എച്ച്.എസ്.എസ് കോട്ടക്കല്‍, ജി.എച്ച്.എസ്.എസ് അരീക്കോട്, ജി.എം.എച്ച്.എസ്.എസ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, ഐ.കെ.ടി.എച്ച്.എസ്.എസ് ചെറുകുളമ്പ്, എസ്.എന്‍.എം.എച്ച്.എസ്.എസ് പരപ്പനങ്ങാടി, ജി.ബി.എച്ച്.എസ്.എസ് മലപ്പുറം, ജി.എച്ച്.എസ്.എസ് എടക്കര, ജി.ജി.എച്ച്.എസ്.എസ് വണ്ടൂര്‍, ജി.എച്ച്.എസ്.എസ് മാറഞ്ചേരി. ഫോണ്‍: 04832 734670.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."