റേഷന്‍ കാര്‍ഡ്: സിവില്‍ സപ്ലൈസ് നട്ടംതിരിക്കുന്നതായി പരാതി
പുല്‍പ്പള്ളി: റേഷന്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന നടപടി ക്രമങ്ങള്‍ കാര്‍ഡുടമകളെയും പ്രത്യേകിച്ച് പട്ടികജാതി, പട്ടികവര്‍ഗക്കാരെ പ്രയാസത്തിലാക്കുന്നതായി ഐ.എന്‍.ടി.യു.സി പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ബി.പി.എല്‍ വരുമാന പരിധി സംബന്ധിച്ച് പൊതു വിതരണ വകുപ്പും റവന്യൂ വകുപ്പും തമ്മില്‍ തര്‍ക്കത്തിലാണ്. 25000 രൂപയാണ് ബി.പി.എല്‍ പരിധിയിലെന്ന് സിവില്‍ സപ്ലൈ അധികാരികള്‍ പറയുമ്പോള്‍ 500,00 രൂപയാണെന്നാണ് റവന്യൂ വകുപ്പിന്റെ ഭാഷ്യം. ഇതുമൂലം റവന്യൂ അധികാരികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആശയക്കുഴപ്പത്തിനിടയാക്കുന്നു. ഇക്കാര്യത്തില്‍ ഏകീകൃത നിര്‍ദേശം നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരണം.
പട്ടികവര്‍ഗ്ഗ കോളനികളില്‍ ഒരുവീട്ടില്‍ തന്നെ രണ്ടു കുടുംബങ്ങള്‍വരെ താമസിച്ചു വരുന്നുണ്ട്. വീട്ടു നമ്പറില്ലാത്തതിന്റെ പേരില്‍ ഇവര്‍ക്കും റേഷന്‍ ലഭിക്കുന്നില്ല. ഇക്കാര്യത്തില്‍ ടി.ഇ.ഒയുടെ സാക്ഷിപത്രത്തില്‍ ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാന്‍ നടപടിയെടുക്കണം.
ഓരോ പഞ്ചായത്ത് തലത്തിലും വിവിധ കേന്ദ്രങ്ങളിലൂടെ ക്യാംപ് നടത്തി റേഷന്‍ കാര്‍ഡ് നല്‍കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണം. റേഷന്‍ കാര്‍ഡിനായി വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ കയറിയിറങ്ങേണ്ട ഗതികേടും സാമ്പത്തിക ബുദ്ധിമുട്ടും സര്‍ക്കാര്‍ ഗൗരവമായി എടുക്കണമെന്നും ആവശ്യപ്പെട്ടു.
പ്രസിഡന്റ് സണ്ണി തോമസ്, റെജി പുളികുന്നേല്‍, ബിജു ശിവരാമന്‍, സുനില്‍ കുമാര്‍, മുകുന്ദന്‍ പാക്കം, മോഹനന്‍, ലിജോ ജോര്‍ജ്ജ്, ജോളി നരിതൂക്കില്‍, സാബു, സജി, റീജ ജഗദേവന്‍, രജനി ചന്ദ്രന്‍, രാജി ജോണ്‍സണ്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."