കുട്ടികള്‍ക്കെതിരേയുള്ള കൊടും ക്രൂരതയ്‌ക്കെതിരേ ശരീരം കാന്‍വാസാക്കി സുരേന്ദ്രന്റെ പ്രതിഷേധം
കാഞ്ഞങ്ങാട്: കുട്ടികള്‍ക്കെതിരേയുള്ള കൊടും ക്രൂരതയ്‌ക്കെതിരേ മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ ഗവ. യു.പി സ്‌കൂള്‍ ടീം, കാഞ്ഞങ്ങാട് എ ലൈന്‍ നാറ്റാ കോച്ചിങ് സെന്ററുമായി സഹകരിച്ച് പഴയ ബസ് സ്റ്റാന്‍ഡില്‍ 'മാനിഷാദ' പ്രതിഷേധ ചിത്രരചന സംഘടിപ്പിച്ചു.
ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ ഗവ.യു.പി സ്‌കൂള്‍ പ്രധാനാധ്യാപകനുമായ കൊടക്കാട് നാരായണന്‍ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ ചിത്ര രചനയില്‍ സ്വന്തം ശരീരം തന്നെ കാന്‍വാസാക്കി പ്രശസ്ത ശില്പി ആര്‍ടിസ്റ്റ് സുരേന്ദ്രന്‍ കൂക്കാനം വേറിട്ട പ്രതിഷേധത്തിന് തുടക്കമിട്ടു.
ദേശീയ ചിത്രരചനാ മത്സരങ്ങളിലടക്കം പങ്കെടുത്ത ചിത്രപ്രതിഭ ദുര്‍ഗ്ഗാ ഹൈസ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ഥി ആദിത്യന്‍ സുരേന്ദ്രന്‍ കൂക്കാനത്തിന്റെ നഗ്ന ശരീരത്തില്‍ പ്രതിഷേധത്തിന്റെ കടും ചായം ചാലിച്ചു.
മലയാളക്കരയ്ക്ക് അപമാനമുണ്ടാക്കിയ ക്രൂരതയ്‌ക്കെതിരേ ആര്‍ടിസ്റ്റ് വിനോദ് അമ്പലത്തറ ഉള്‍പ്പെടെ അമ്പതോളം ചിത്രകലാ വിദ്യാര്‍ഥികള്‍ സുരേന്ദ്രന്റെ മുഖം നിറയെ കഴുകന്റെ കണ്ണുകളും നീരാളിയുടെ കൈകളും കൊണ്ട് നിറച്ചു.
സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയംഗം മുരളി കാലിക്കടവ്, അജാനൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.വി രാഘവന്‍,സണ്ണി കെ. മാടായി തുടങ്ങിയവര്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."