കല്‍പ്പറ്റ നഗരത്തിലെ ട്രാഫിക് പരിഷ്‌കരണം: റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ചുമതല ആര്‍.ടി.ഒക്കും സിഐക്കും
കല്‍പ്പറ്റ: നഗരത്തില്‍ ഈ മാസം ഒന്നിനു പരീക്ഷണാടിസ്ഥാനത്തില്‍ പ്രാബല്യത്തിലാക്കിയ ട്രാഫിക് പരിഷ്‌കരണത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നഗരസഭ ആര്‍.ടി.ഒയെയും സി.ഐയെയും ചുമതലപ്പെടുത്തി. ട്രാഫിക് പരിഷ്‌കാരം അവലോകനം ചെയ്യുന്നതിന് ഇന്നലെ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷിന്റെ ഓഫിസില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഇതു സംബന്ധിച്ച തീരുമാനം.
പൊലിസ്, മോട്ടോര്‍ വാഹന, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പുറമേ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ട്രാഫിക് പരിഷ്‌കാരത്തെക്കുറിച്ച് പരാതികള്‍ വ്യാപകമായി ഉയരുന്ന സാഹചര്യത്തിലായിരുന്നു അവലോകന യോഗം. പഴയ ബസ് സ്റ്റാന്‍ഡിലും പരിസരത്തും ഏര്‍പ്പെടുത്തിയ പരിഷ്‌കാരത്തില്‍ അപാകതയില്ലെന്നു യോഗം വിലയിരുത്തി. ഓട്ടോ റിക്ഷ പാര്‍ക്കിങിനു മതിയായ സൗകര്യം ഒരുക്കിയില്ലെന്ന പരാതിയും എമിലി, മുണ്ടേരി ഭാഗങ്ങളില്‍നിന്നു ആനപ്പാലത്തേക്ക് ലോക്കല്‍ സര്‍വിസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യവും യോഗം ചര്‍ച്ച ചെയ്തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 15 മുതല്‍ സ്ഥിരം ട്രാഫിക് സംവിധാനം പ്രാബല്യത്തില്‍ വരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."