HOME
DETAILS

Fact Check: ഭീകരര്‍ക്കു ബിരിയാണി കൊടുത്തെന്ന ഉജ്വല്‍ നികമിന്റെ കള്ളം കോണ്‍ഗ്രസ്സിനെതിരെ തുടര്‍ച്ചയായി പ്രയോഗിക്കുന്ന വിധം

  
backup
April 02 2019 | 04:04 AM

fact-checking-on-congress-feeds-biryani-to-terrorists

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ അവര്‍ ഭീകരര്‍ക്കു ബിരിയാണി കൊടുക്കുകയായിരുന്നുവെന്ന പരാമര്‍ശം ഇയടുത്തായി ബി.ജെ.പി നേതാക്കള്‍ പതിവായി നടത്തിവരികയാണ്. ഇന്നലെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണത്തിലും ഭീകരര്‍ക്ക് കോണ്‍ഗ്രസ് ബിരിയാണി വച്ചുകൊടുക്കുകയായിരുന്നുവെന്ന് പ്രസംഗിക്കുകയുണ്ടായി. ഭീകരര്‍ക്ക് കോണ്‍ഗ്രസ് ബിരിയാണി വിളമ്പി സല്‍ക്കരിക്കുമ്പോള്‍ 'മോദിയുടെ സേന' അവര്‍ക്ക് ബോംബുകളും വെടിയുണ്ടകളുമാണ് നല്‍കുന്നതെന്നായിരുന്നു യോഗിയുടെ പ്രസംഗം. ഇന്ത്യന്‍ സൈന്യത്തെ 'മോദി സേന' ആക്കിയതിനെതിരെ പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, അപ്പോഴും 'ഭീകരര്‍ക്ക് ബിരിയാണി വച്ചുകൊടുത്ത കോണ്‍ഗ്രസ്' എന്ന പരാമര്‍ശം തിരുത്തപ്പെടാതെ കിടക്കുകയാണ്.

 

[caption id="attachment_715203" align="aligncenter" width="630"] ഉജ്വല്‍ നികം[/caption]


ബിരിയാണി പ്രയോഗത്തിന്റെ ഉല്‍ഭവം
'ഭീകരര്‍ക്കു ബിരിയാണി കൊടുക്കുന്ന' പ്രയോഗം മുംബൈ ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട പാക് പൗരന്‍ അജ്മല്‍ കസബ് ജയിലില്‍ വച്ച് ആട് ബിരിയാണി ആവശ്യപ്പെട്ടു എന്ന വ്യാജ അവകാശവാദത്തിന്റെ പശ്ചാത്തലത്തിലാണ് പിറവിയെടുത്തത്. കസബ് വിചാരണയ്ക്കിടെ ജയിലില്‍ ആട് ബിരിയാണി ആവശ്യപ്പെട്ടെന്ന് ആദ്യം പറഞ്ഞത് കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്വല്‍ നികം ആണ്. പിന്നീട് ഈ പ്രയോഗം ഭീകരര്‍ക്കെതിരെ കോണ്‍ഗ്രസ് മൃദുസമീപനം പുലര്‍ത്തുകയാണെന്ന് ആരോപിക്കാനായി ബി.ജെ.പി നേതാക്കള്‍ ഇടക്കിടെ ഉപയോഗിച്ചുകൊണ്ടിരുന്നു.

 

 

 

[caption id="attachment_715204" align="aligncenter" width="630"] അജ്മല്‍ കസബ്‌[/caption]

ഭീകരര്‍ക്ക് ബിരിയാണി കൊടുത്തിട്ടില്ല
ഇന്ത്യയില്‍ കസബിന് അനുകൂലമായി വൈകാരിക തരംഗം ഉയരുന്നത് തടയാന്‍ വേണ്ടി താന്‍ കെട്ടിച്ചമച്ചതാണ് ഈ ബിരിയാണിക്കഥയെന്ന് പിന്നീട് ഉജ്വല്‍ നികം തന്നെ വെളിപ്പെടുത്തുകയുണ്ടായി. ജയ്പൂരില്‍ തീവ്രവാദ വിരുദ്ധ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ നികം 2015 മാര്‍ച്ച് 21ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ഇങ്ങനെ:
'കസബ് ഒരിക്കലും ബിരിയാണി ആവശ്യപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ കസബിനു ബിരിയാണി നല്‍കിയിട്ടുമില്ല. വിചാരണയ്ക്കിടെ ഉയര്‍ന്ന കസബ് അനുകൂല വികാരത്തിനു തടയിടാന്‍ താന്‍ അക്കാര്യം കെട്ടിച്ചമക്കുകയായിരുന്നു. കസബിന്റെ ശരീര ഭാഷ മാധ്യമങ്ങള്‍ വിശദമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇക്കാര്യം കസബിനും അറിയാം. ഒരു ദിവസം കോടതി മുറിയില്‍ തലകുനിച്ചു നിന്ന കസബ് വിതുമ്പി. നിമിഷങ്ങള്‍ക്കുള്ളില്‍ ചാനലുകളില്‍ കസബിന്റെ കണ്ണുനീര്‍ ബ്രേക്കിങ് ന്യൂസായി. സഹോദരിയെക്കുറിച്ച് ആലോചിച്ചാണ് കസബ് വിതുമ്പിയതെന്ന് ചിലര്‍ ഊഹിച്ചു. കസബ് തീവ്രവാദിയാണോ അല്ലയോ എന്ന് ചിലര്‍ ചോദിക്കാന്‍ തുടങ്ങി. ഈ രീതിയിലുള്ള വൈകാരിക തരംഗം അവസാനിപ്പിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് കസബ് ജയിലില്‍ ആടു ബിരിയാണി ആവശ്യപ്പെട്ടെന്ന പ്രസ്താവന ഞാന്‍ നല്‍കിയത്. പ്രസ്താവന വന്നതോടെ മാധ്യമങ്ങളുടെ ചര്‍ച്ച ഇതിനെക്കുറിച്ചായി'.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago