എരുമപ്പെട്ടി ഗവ. എല്‍.പി സ്കൂളിലെ മരം മുറിച്ച സംഭവം; പി.ടി.എ കമ്മിറ്റി പൊലിസില്‍ പരാതി നല്‍കും
എരുമപ്പെട്ടി: സ്കൂള്‍ മുറ്റത്തെ മരങ്ങള്‍ മുറിച്ച് കടത്തിയ സംഭവത്തില്‍ പൊലിസില്‍ പരാതി നല്കാന് പി.ടി.എ യോഗം തീരുമാനിച്ചു.
എരുമപ്പെട്ടി ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള ഗവ. എല്‍.പി സ്കൂള്‍ മുറ്റത്ത് സ്ഥിതി ചെയ്തിരുന്ന മദ്രാസ് ഈത്ത ഇനത്തില്‍ പെട്ട രണ്ട് വന്‍ മരങ്ങളാണ് അനുമതിയില്ലാതെ മുറിച്ച് കടത്തിയത്. പുതുതായി നിര്‍മിക്കുന്ന സ്കൂള്‍ കെട്ടിടത്തിന് തടസം സൃഷ്ടിച്ചിരുന്ന മരങ്ങള്‍ നിയമ നടപടികള്‍ സ്വീകരിക്കാതെ സ്വകാര്യ വ്യക്തിക്ക് തികച്ചും സൗജന്യമായാണ് കൈമാറിയതെന്നാണ് ആരോപണം.75000 രൂപയോളം വിലവരുന്ന രണ്ട് മരങ്ങള്‍ മൂന്ന് ദിവസത്തിലധികം സമയം എടുത്താണ് മുറിച്ച് മാറ്റിയത്. സംഭവം വിവാദമായതോടെ പ്രധാനാധ്യാപിക എരുമപ്പെട്ടി ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നതാണ്. എന്നാല്‍ അനുമതിയില്ലാതെ മരം മുറിച്ച് കടത്തിയതും ഇത് മൂലം സര്‍ക്കാരിന് നഷ്ടം സംഭവിച്ചതും ഗുരുതരമായ വീഴ്ചകളാണെന്ന് ഇന്നലെ ചേര്‍ന്ന പി.ടി.എ, എസ്.എം.സി ഭാരവാഹികളുടെ യോഗം വിലയിരുത്തി.
അതേ സമയം കെട്ടിട നിര്‍മാണത്തിന്റെ ഭാഗമായി തടസം നില്ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റാന്‍ പ്രധാനാധ്യാപികയും മറ്റുള്ളവരും തന്നോട് ആവശ്യപ്പെടുകയാണുണ്ടായതെന്നും കൂലിക്ക് പകരമായി മരങ്ങള്‍ എടുക്കുവാനും പറഞ്ഞുവെന്നും മരം മുറിച്ചെടുത്ത വ്യക്തി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."