രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വം; സി.പി.എമ്മിന് വെപ്രാളം എന്തിന്: ഉമ്മന്‍ ചാണ്ടി
കയ്പമംഗലം: രാഹുല്‍ഗാന്ധിയുടെ വരവോടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നു എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് സി.പി.എം. അദ്ദേഹത്തിനെതിരെ ആരോപണങ്ങളുന്നയിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. കയ്പമംഗലത്ത് നടന്ന യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ പാര്‍ട്ടിയുടെ അധ്യക്ഷന്‍ മത്സരിക്കാനെത്തുന്നതിന് സി.പി.എമ്മിന് എന്തിനാണ് വെപ്രാളമെന്നും അദ്ദേഹം ചോദിച്ചു. അമേത്തിയില്‍നിന്നും ഹിന്ദുക്കളെ പേടിച്ചാണ് രാഹുല്‍ ഗാന്ധി വയനാടെത്തിയതെന്ന നരേന്ദ്രമോദിയുടെ പ്രസ്താവനക്കും ഉമ്മന്‍ചാണ്ടി മറുപടി പറഞ്ഞു. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 52 ശതമാനം ഹിന്ദുക്കളാണെന്നിരിക്കേ മനപ്പൂര്‍വം വിഭാഗീയത ഉണ്ടാക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. ഇങ്ങനെയുള്ള ഒരു പ്രധാനമന്ത്രി രാജ്യത്തിനിനി വേണോയെന്ന് ജനങ്ങള്‍ തീരുമാനിക്കണം, മൂന്ന് വര്‍ഷം കൊണ്ട് 30 രാഷ്ടീയ കൊലപാതകങ്ങള്‍ നടത്തിയതാണ് ഇടതു സര്‍ക്കാരിന്റെ ഏക നേട്ടമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പി.ബി. താജുദ്ദീന്‍ അധ്യക്ഷനായി, റോജി ജോണ്‍, ജോസ് വള്ളൂര്‍, അന്‍വര്‍സാദത്ത്, ടി.യു. രാധാകൃഷ്ണന്‍, എന്‍.കെ അബ്ദുല്‍സലാം, സി.ജെ. പോള്‍സണ്‍, കെ.എഫ്. ഡൊമിനിക്, കെ.കെ അഫ്‌സല്‍, സി.സി. ബാബുരാജ്, സി.എസ്. രവീന്ദ്രന്‍, വി.എസ്. ജോയ് തുടങ്ങിയവരും പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."