വിസ്‌പെയ്‌സ് വനിത അപ്പാരല്‍ പാര്‍ക്കിന്റെ ഉദ്ഘാടനം മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിച്ചു
അങ്കമാലി : ഇന്‍കല്‍ ടവര്‍ രണ്ടിന്റെ ഒന്നാം നിലയില്‍ സജ്ജമാക്കിയിരിക്കുന്ന വിസ്‌പെയ്‌സ് വനിത അപ്പാരല്‍ പാര്‍ക്കിന്റെ ഉദ്ഘാടനം മന്ത്രി എ.സി.മൊയ്തീന്‍ നിര്‍വഹിച്ചു.കേരളത്തിലെ വ്യവസായ മേഖലയിലെ മുഖ്യധാരയിലേക്ക് വനിതാ വ്യവസായികളെ ആകര്‍ഷിക്കുന്നതിനും വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനും മറ്റുമായി കേരള സര്‍ക്കാര്‍ കെ.എസ്.ഐ.ഡി.സി മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് വനിതാ സംരംഭകത്വ മിഷന്‍ അഥവാ വിമിഷന്‍.കെ.എസ്.ഐ.ഡി.സിയുടെ വനിതാ സംരംഭകത്വ മിഷന്റെ കീഴില്‍ കേരളത്തിലെ ആദ്യത്തെ അടിസ്ഥാന സൗകര്യ വികസന സംരംഭമാണ് വനിതകള്‍ക്ക് മാത്രമായി അങ്കമാലിയില്‍ ഇന്‍കല്‍ ടവര്‍ രണ്ടിന്റെ ഒന്നാം നിലയില്‍ 42,284 ചതുരശ്ര അടിയില്‍ സജ്ജമാക്കിയിരിക്കുന്ന വി സ്‌പെയ്‌സ് അഥവാ വനിത അപ്പാരല്‍ പാര്‍ക്ക്. വസ്ത്ര നിര്‍മാണ മേഖലയിലേര്‍പ്പെട്ടിരിക്കുന്ന വനിതാ സംരംഭകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനും ഈ മേഖലയിലെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് വിസ്‌പെയ്‌സ് പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത്. ,സ്‌പോട്‌സ്,യുവജനക്ഷേമ മന്ത്രി എ.സി.മൊയ്തീന്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു.റോജി ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.ഇന്നസെന്റ് എം.പി.മുഖ്യ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."