മണ്‍സൂണ്‍ ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവലിന് തുടക്കമായി
കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സ് (ഐ.ഐ.എ) കൊച്ചി സെന്ററിന്റെ ആഭിമുഖ്യത്തില്‍ രï് ദിവസങ്ങളിലായി ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന മണ്‍സൂണ്‍ ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവലിന് ഇന്നലെ തുടക്കമായി.
മണ്‍സൂണ്‍ മേഖലാ രാജ്യങ്ങളിലെ പ്രശസ്ത ആര്‍ക്കിടെക്റ്റുകളും മറ്റ് വിദ്ഗ്ദരും പങ്കെടുക്കുന്ന ഫെസ്റ്റിവല്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ഐഐഎ ദേശീയ പ്രസിഡന്റ് ആര്‍ക്കിടെക്റ്റ് ദിവ്യ ഖുഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഐഐഎ ദേശീയ സെക്രട്ടറി ആര്‍ക്കിടെക്റ്റ് ലാലിച്ചന്‍ സക്കറിയാസ്, ഐഐഎ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് ബിആര്‍ അജിത്, ഐ.ഐ.എ കൊച്ചി സെന്റര്‍ ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് വി എന്‍ രാമചന്ദ്രന്‍, ആര്‍ക്കിടെക്റ്റ് പ്രകാശ് ദേശ്മുഖ്, ആര്‍ക്കിടെക്റ്റ് എസ് ഗോപകുമാര്‍, ആര്‍ക്കിടെക്റ്റ് ജോണ്‍ കുരുവിള തുടങ്ങിയവര്‍ സംസാരിച്ചു.
ഫെസ്റ്റിവലിന്റെ ഭാഗമായി ഇന്നലെ നടന്ന ടെക്‌നിക്കല്‍ സെഷനില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരും മണ്‍സൂണ്‍ മേഖലകളില്‍ മികച്ച പദ്ധതികള്‍ രൂപകല്‍പ്പന ചെയത ആര്‍ക്കിടെക്റ്റുകളുമായ ഡോ.കെന്‍ യങ് (മലേഷ്യ), രാഹുല്‍ മെഹ്‌റോത്ര (ഇന്ത്യ), കാഷെഫ് ചൗധുരി (ബംഗ്ലാദേശ്) തുടങ്ങിയവര്‍ സംസാരിച്ചു. മണ്‍സൂണ്‍ മേഖലകളിലെ കാലാവസ്ഥയ്ക്കനുയോജ്യമായ തരത്തില്‍ ഇവര്‍ രൂപകല്‍പ്പന ചെയ്ത വിവിധ പദ്ധതികളെ കുറിച്ചും അവരുടെ അനുഭവങ്ങളും ചടങ്ങില്‍ പങ്ക് വച്ചു.
കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വികസനപ്രവര്‍ത്തനങ്ങളില്‍ ആര്‍ക്കിടകെ്റ്റുകളുടെ ഇടപെടല്‍ എങ്ങനെ മികവുറ്റതാക്കാം എന്ന വിഷയത്തില്‍ പാനല്‍ ഡിസ്‌ക്കഷനും നടന്നു.
ആര്‍ക്കിടെക്റ്റുകളുമായ ഡോ.കെന്‍ യങ്, രാഹുല്‍ മെഹ്‌റോത്ര, ടായ് കെങ് സൂണ്‍(സിംഗപ്പൂര്‍), അജിത് വ്യാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."