HOME
DETAILS
MAL
സമസ്ത സ്ഥാപകദിനം വിപുലമായി ആചരിക്കുക: എസ്‌ഐസി
backup
June 25 2020 | 19:06 PM
റിയാദ്: കേരള മുസ്‌ലിംകൾക്ക് ശരിയായ ദിശാബോധം നൽകി സത്യസരണിയുടെയും ദേശീയതയുടെയും യഥാർത്ഥ മാർഗം കാണിച്ചു നൽകിയ മഹിതമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക ദിനം വിപുലമായി ആചരിക്കണമെന്ന് സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്തു.
എസ്‌ഐസി യുടെ എല്ലാ പ്രവിശ്യ, സെൻട്രൽ, ഏരിയ കമ്മിറ്റികളിൽ പ്രാർത്ഥനാ സദസ്സുകളും പൊതുജനങ്ങൾക്ക് സമസ്തയുടെ പ്രവർത്തനവും പ്രയാണവും വിവരിക്കുന്ന വിവിധ പരിപാടികളും നടത്തണമെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി ഭാരവാഹികളായ സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, അലവിക്കുട്ടി ഒളവട്ടൂർ, അബ്ദുൽ കരീം ബാഖവി പൊന്മള, അബ്‌ദുറഹ്‌മാൻ മൗലവി അറക്കൽ എന്നിവർ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."