HOME
DETAILS
MAL
ഗുണ്ടാ നിയമപ്രകാരം കായംകുളത്ത് ഒരാള്‍ അറസ്റ്റില്‍
backup
April 21 2017 | 20:04 PM
കായംകുളം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പുള്ളിക്കണക്ക് കാട്ടീറേതു വടക്കത്തില്‍ ഉണ്ണികൃഷ്ണന് (28) കാപ്പ നിയമപ്രകാരം പിടിയിലായി.
ജില്ലാ പൊലിസ് മേധാവിക്ക് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ ആണ് ഉണ്ണിക്കൃഷ്ണനെതിരേ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രദേശത്തു അടുത്ത കാലത്തായി പൊലിസിനെ ആക്രമിച്ചത് ഉള്‍പ്പെടെയുള്ള ഗുണ്ടാ ആക്രമണങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് കുറ്റവാളികള്‍ക്കെതിരേ കാപ്പ നിയമം പ്രയോഗിക്കുന്നത് എന്ന് പൊലിസ് വൃത്തങ്ങള്‍ പറഞ്ഞു.
കായംകുളം സദന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്ക്വാഡിലെ അംഗങ്ങളായ ഇല്ല്യാസ്, സന്തോഷ്, അജിത്, അമീര്ഖാന്, പ്രതാപന്, സിറിള്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."