വാക്കുകള്‍ വളച്ചൊടിച്ചു; ഖേദം പ്രകടിപ്പിക്കില്ല, രമ്യാ ഹരിദാസ് വിഷമിക്കേണ്ട- വിശദീകരണവുമായി വിജയരാഘവന്
കൊച്ചി: തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യഖ്യാനിച്ചതാണെന്ന് എല്‍.ഡി.എഫ് കണ്‍വിനര്‍ എ വിജയരാഘവന്. പൊന്നനിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ ആലത്തൂര്‍ മണ്ഡലത്തിലെ രമ്യാഹരിദാസിനെതിരെ നടത്തിയ പരാമര്‍ശം വിവാദമായതോടെയാണ് വിജയരാഘവന്റെ വിശദീകരണം.
താന്‍ രമ്യക്കെതിരെ പ്രസ്താവന നടത്തിയിട്ടില്ലെന്നും അത് ആനുഷംഗിക പരാമര്‍ശം മാത്രമായിരുന്നുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഖേദപ്രകടനം നടത്തുമോ എന്ന ചോദ്യത്തിന് അതിന്റെ ആവശ്യമില്ലെന്ന രീതിയിലായിരുന്നു പ്രതികരണം. വ്യക്തിഹത്യ പാര്‍ട്ടിയുടെ രീതിയല്ല. ലീഗില്‍ നിന്ന് അനുഗ്രഹം വാങ്ങുന്നവര്‍ തോല്‍ക്കുമെന്നാണ് ഉദ്ദ്േശിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ തോല്‍ക്കുമെന്ന് പറയുന്നതില്‍ തെറ്റിയല്ല. ഇത് രാഷ്ട്രീയ പ്രസംഗമാണ്. കുഞ്ഞാലിക്കുട്ടിയെ കുറിച്ചും രമ്യയെ കുറിച്ചും വ്യക്തിപരമായ ദുരുദ്ദേശവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
വാക്കുകള്‍ തെറ്റായി വ്യാഖാനിച്ചതാണ്. വനിതക്ക് വിഷമമുണ്ടാവരുതെന്ന് നിര്‍ബന്ധ ബുദ്ധിയുള്ള ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിജയരാഘവന് അധിക്ഷേപ പരാമര്‍ശം നടത്തിയത്.
'സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല- ഇതായിരുന്നു എ വിജയരാഘവന്റെ വാക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."