ജലപാത പദ്ധതി ഉപേക്ഷിക്കാന്‍ സംയുക്ത പ്രക്ഷോഭം നടത്തും
കണ്ണൂര്‍: കോവളം മുതല്‍ ബേക്കല്‍ വരെ 11 ജില്ലകളെ ബന്ധിപ്പിച്ച് കൊï് 610 കിലോമീറ്ററില്‍ ലക്ഷ്യമിട്ടുകൊïുള്ള ജലപാത കേരള സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ദേശീയ ജലപാത മൂന്ന് പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിയമ ജനകീയ പ്രക്ഷോഭം നടത്തുന്നു.
ഇതിന്റെ ഭാഗമായി എട്ടിന് രാവിലെ പത്തിന് പാനൂര്‍ സുമംഗലി ഓഡിറ്റോറിയത്തില്‍ കണ്വന്ഷന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമരസമിതി ചെയര്മാന് സി.ആര് നീലകണ്ഠന് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും.
ജലപാതയും നിയമവും എന്ന വിഷയത്തില്‍ അഡ്വ. ഹരീഷ് വാസുദേവനും ജലപാത ഉïാക്കുന്ന പാരിസ്ഥിതികപ്രശ്നം എന്ന വിഷയത്തില്‍ പ്രൊഫ. ശോഭീന്ദ്രനും കനാലുïാക്കുന്ന സാമൂഹ്യപ്രശ്നങ്ങള്‍, ജലപാത ഉയര്‍ത്തുന്ന മാലിന്യപ്രശ്നങ്ങള്‍ എന്നീ വിഷയത്തില്‍ തായാട്ട് ബാലന്, ഏലൂര്‍ ഗോപിനാഥ് എന്നിവരും പ്രസംഗിക്കും.
കണ്‍വന്‍ഷനില്‍ വിവിധ പ്രക്ഷോഭസമിതി, പരിസ്ഥിതി, സാമൂഹ്യസാംസ്കാരിക രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ടി.വി രാജന്, ഭാസ്കരന് വെള്ളൂര്‍, കെ.പി.എ റഹീം, ഇ. മനീഷ്, പള്ളിപ്രം പ്രസന്നന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."