ചിത്രശലഭങ്ങളെക്കുറിച്ചുള്ള കൈപ്പുസ്തകം പ്രകാശനം ചെയ്തു
ശ്രീകണ്ഠപുരം: കോട്ടൂര്‍ ജൈവവൈവിധ്യ പാര്‍ക്കിലെ ചിത്രശലഭങ്ങളെക്കുറിച്ച് തയാറാക്കിയ പോക്കറ്റ് ഫീല്‍ഡ് ഗൈഡിന്റെ പ്രകാശനം മന്ത്രി കെ. രാജു നിര്‍വഹിച്ചു. പാര്‍ക്കിലെ ചിത്രശലഭങ്ങളെ ഉള്‍പ്പെടുത്തിയാണ് കൈപുസ്തകം തയാറാക്കിയിരിക്കുന്നത്. പാര്‍ക്കിലെ ജൈവസമ്പത്തിന് കോട്ടം തട്ടാത്ത രീതിയില്‍ സന്ദര്‍ശകര്‍ക്ക് ശൗചാലയം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ജൈവവൈവിധ്യ ബോര്‍ഡിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
പാര്‍ക്ക് സംരക്ഷണം ഏറ്റെടുത്ത ശ്രീകണ്ഠപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും ജൈവ വൈവിധ്യ ക്ലബിലെ അംഗങ്ങളെയും മന്ത്രി അഭിനന്ദിച്ചു. പാര്‍ക്കില്‍ വൃക്ഷത്തൈ നട്ടതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.
വനമിത്ര പുരസ്‌കാരം നേടിയ ടി.എം രാജേന്ദ്രനെ അനുമോദിച്ചു. കെ.സി ജോസഫ് എം.എല്‍.എ അധ്യക്ഷനായി. വിദ്യാലയങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മിക്കുന്നതിന് ഇരിക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും ശ്രീകണ്ഠപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും 50 ലക്ഷം രൂപ വീതം നല്‍കുമെന്ന് എം.എല്‍.എ പ്രഖ്യാപിച്ചു. ശ്രീകണ്ഠപുരം നഗരസഭ ചെയര്‍മാന്‍ പി.പി രാഘവന്‍, വി.കെ സുരേഷ് ബാബു, നിഷിത റഹ്മാന്‍, വര്‍ഗീസ് നെടിയകാലായില്‍, എം.സി രാഘവന്‍, ലൂസി ഈപ്പന്‍, എ.പി ഇംത്യാസ്, വി.സി ബാലകൃഷ്ണന്‍ പങ്കെടുത്തു. എന്‍.എസ്.എസ് വളന്റിയര്‍ ട്രീസ വില്‍സണ്‍ കൈപ്പുസ്തകം പരിചയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."