HOME
DETAILS
MAL
പ്രവാസികളുടെ മടക്കം: കേരളത്തിന്റെ നിര്‍ദേശങ്ങള്‍ ശ്ലാഘനീയമെന്ന് കേന്ദ്രം
backup
June 26 2020 | 04:06 AM
തിരുവനന്തപുരം: പ്രവാസികളെ വിമാനത്തില്‍ തിരിച്ചുകൊണ്ടുവരുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് കേരളം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ശ്ലാഘനീയമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സെക്രട്ടറി സഞ്ജയ് ഭട്ടാചര്യ അയച്ച കത്തിലാണ് കേരളത്തിന്റെ നിലപാടിനെ പ്രശംസിച്ചത്.
മടങ്ങിവരുന്ന പ്രവാസികള്‍ക്ക് എന്‍95 മാസ്ക്, ഫേസ് ഷീല്‍ഡ്, കൈയുറകള്‍ തുടങ്ങിയവ ഉറപ്പാക്കാന്‍ വിമാനക്കമ്പനികളോട് കേരളത്തിന് നേരിട്ട് ബന്ധപ്പെടാമെന്ന് സെക്രട്ടറി അറിയിച്ചു.
ഗള്‍ഫിലെ എംബസികള്‍ക്ക് കേരളത്തിന്റെ നിര്‍ദേശങ്ങള്‍ വിദേശകാര്യ മന്ത്രാലയം തന്നെ കൈമാറും. വന്ദേഭാരത് മിഷന് ഫ്ളൈറ്റുകളുടെ സുഗമമായ നടത്തിപ്പിന് ഈ നിര്‍ദേശങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്നും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."