സജി ചെറിയാന്‍ എം.എല്‍.എയുടെ ഓഫിസ് ഉദ്ഘാടനം ചെയ്തു
ചെങ്ങന്നൂര്‍: സജി ചെറിയാന്‍ എം.എല്‍.എ യുടെ ഓഫിസ് ഉദ്ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു. ചെങ്ങന്നൂരിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിച്ചതാണ് ഉപതെരെഞ്ഞെടുപ്പില്‍ സജി ചെറിയാന്‍ എം.എല്‍.എ യുടെ വിജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.നിയോജക മണ്ഡലത്തില്‍ ഏറ്റെടുത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കും.
ഓഫീസ് അങ്കണത്തില്‍ നടന്ന യോഗത്തില്‍ സി.പി.ഐ മണ്ഡലം സെക്രട്ടറി പി.എം തോമസ് അധ്യക്ഷനായി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ .സുധാമണി, മാവേ ലിക്കര ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് കെ. രഘു പ്രസാദ് ,സി .പി.എം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി എം. എച്ച് റഷീദ്, മാന്നാര്‍ ഏരിയ സെക്രട്ടറി പി .ഡി ശശിധരന്‍, തോമസ് കുതിരവട്ടം എക്‌സ് എം .പി, പി. വിശ്വംഭര പണിക്കര്‍, പുഷ്പലത മധു,അഡ്വ. കെ .എസ് രവി, സജി വള്ളവന്താനം, ഏലിക്കുട്ടി കുര്യാക്കോസ്, ഗിരീഷ് ഇലഞ്ഞിമേല്‍, നന്ദനന്‍, പാര്‍ത്ഥസാരഥി പ്രസാദ്, മധു എണ്ണയ്ക്കാട് എന്നിവര്‍ സംസാരിച്ചു. സജി ചെറിയാന്‍ എം .എല്‍ .എ സ്വാഗതം പറഞ്ഞു.
ചെങ്ങന്നൂര്‍ നഗരത്തില്‍ പി. ടി ഉഷ റോഡില്‍ പെന്‍ഷന്‍ ഭവന് കിഴക്കു വശത്തുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. രാവിലെ 9 മുതല്‍ വൈകിട്ട് 6 മണി എം. എല്‍ .എ ഓഫീസ് പ്രവര്‍ത്തിക്കും. ഞായറാഴ്ച്ച ദിവസം അവധിയായിരിക്കും. ഫോണ്‍ നമ്പര്‍-0479 2450007.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."