HOME
DETAILS

യോഗിയുടെ പരിപാടിയില്‍ അഖ്‌ലാകിന്റെ കൊലയാളികളും

  
backup
April 02 2019 | 09:04 AM

%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85

 

ലഖ്‌നൗ: വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാക് എന്ന മധ്യവയസ്‌കനെ തല്ലിക്കൊന്ന കേസിലെ പ്രതികള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ മുന്‍നിരയില്‍. ഗൗതം ബുദ്ധ് നഗര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിസാദയില്‍ യോഗി ആദിത്യനാഥ് പങ്കെടുത്ത ചടങ്ങിലാണ് കേസിലെ 19 പ്രതികളില്‍ 16 പേരും മുന്‍നിരയില്‍ സ്ഥാനം പിടിച്ചത്. ഡല്‍ഹിയില്‍നിന്ന് 55 കിലോമീറ്റര്‍ മാത്രം അകലെയുള്ള ദാദ്രി ഉള്‍പ്പെടുന്ന പ്രദേശം സ്ഥിതിചെയ്യുന്നത് ഗൗതം ബുദ്ധ് നഗര്‍ മണ്ഡലത്തിലാണ്. ഇവിടത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയായ കേന്ദ്രമന്ത്രി മഹേഷ് ശര്‍മയ്ക്കുവേണ്ടി വോട്ടഭ്യര്‍ഥിക്കാനാണ് യോഗി ആദിത്യനാഥ് മണ്ഡലത്തിലെത്തിയത്.


പരിപാടിയുടെ മുന്‍നിരയില്‍ മുഖ്യപ്രതികളായ വിഷാല്‍ സിങും പുനീതും ഉള്‍പ്പെടെയുള്ളവര്‍ ഇരിക്കുന്നതിന്റെ ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. സദസ്സിന്റെ മുന്നില്‍ തന്നെ ഇരിക്കുന്ന വിഷാല്‍ സിങ്, യോഗി ആദിത്യനാഥ് പ്രസംഗിക്കുമ്പോള്‍ 'യോഗി യോഗി..' എന്നു ഉറക്കെ വിളിച്ച് ചാടിക്കളിക്കുന്നതിന്റെയും ഭാരത് മാതാ കീ ജയ് വിളിക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ബി.ജെ.പി നേതാവ് സഞ്ജയ് റാണയുടെ മകനാണ് വിഷാല്‍. ദാദ്രി കേസിലെ 19 പ്രതികളില്‍ 16 പേരും പരിപാടിക്കെത്തിയിരുന്നതായി വിഷാല്‍ പറഞ്ഞു.


2015 സെപ്റ്റംബര്‍ 28നാണ് വ്യോമസേനാ ഉദ്യോഗസ്ഥന്റെ പിതാവ് കൂടിയായ അഖ്‌ലാകിനെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തല്ലിക്കൊന്നത്. അഖ്‌ലാകിന്റെ വീട്ടില്‍ ബീഫ് സൂക്ഷിക്കുന്നുണ്ടെന്നു തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ മൈക്ക് ഉപയോഗിച്ചു വിളിച്ചു പറഞ്ഞ് ആളുകളെ കൂട്ടിയതും മര്‍ദനത്തിനു നേതൃത്വം നല്‍കിയതും വിഷാല്‍ സിങ് ആണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.


ഐ.പി.സി 302 (കൊലപാതകം), 307 (വധശ്രമം) ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് വിഷാലിനെതിരേയുള്ളത്. 2017ല്‍ കേസിലെ മുഴുവന്‍ പ്രതികള്‍ക്കും അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അതേ, ഞാനും പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നും ഞങ്ങളെല്ലാം ബി.ജെ.പിയെ പിന്തുണയ്ക്കുന്നവരാണെന്നും വിഷാല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിക്കുന്ന വിഷാല്‍ സിങ്, ഒരു ചുക്കും സംഭവിക്കാന്‍ പോവുന്നില്ലെന്നും വെല്ലുവിളിച്ചു.
ആക്രമണത്തെ ന്യായീകരിക്കുന്ന വിധത്തിലാണ് യോഗി പരിപാടിയില്‍ പ്രസംഗിച്ചത്. ഇവിടെ നടന്നത് (ദാദ്രി സംഭവം) ആരാണ് ഓര്‍ക്കാതിരിക്കുന്നത്? ജനങ്ങളുടെ വികാരത്തെ സമാജ്‌വാദി പാര്‍ട്ടി (എസ്.പി) എത്ര മാത്രം അടിച്ചമര്‍ത്താന്‍ ശ്രമിച്ചുവെന്ന് എല്ലാവര്‍ക്കും അറിയാം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ എല്ലാ കശാപ്പുശാലകളും അടച്ചുപൂട്ടി. കലാപങ്ങളില്‍ ഭൂരിപക്ഷ സമുദായത്തിനെതിരേ കേസുകളെടുത്ത് അവരെ എല്ലായ്‌പ്പോഴും കുറ്റക്കാരാക്കി ചിത്രീകരിക്കാനാണ് എസ്.പി സര്‍ക്കാര്‍ ശ്രമിച്ചത്- യോഗി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്‌സി നിരക്കുകള്‍ കുറച്ചു

uae
  •  2 months ago
No Image

ഇസ്‌റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം

International
  •  2 months ago
No Image

'മലപ്പുറത്തെ കുറിച്ച് മിണ്ടിയിട്ടില്ല, രാഷ്ട്ര, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന വാക്കുകളും പറഞ്ഞിട്ടില്ല' ദി ഹിന്ദുവിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago