HOME
DETAILS
MAL
ഫോണ്‍കെണി: ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി
backup
April 21 2017 | 21:04 PM
കൊച്ചി: മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിയുമായി ബന്ധപ്പെട്ട ഫോണ്‍ കെണി കേസിലെ പ്രതികളായ സ്വകാര്യ ചാനല്‍ സി.ഇ.ഒ ആര് അജിത് കുമാര്‍, ജീവനക്കാരനായ കെ ജയചന്ദ്രന് എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഏപ്രില്‍ 25 ന് പരിഗണിക്കാന്‍ മാറ്റി. ഇരുവരും നേരത്തെ നല്കിയ ജാമ്യ ഹരജികള്‍ ഹൈക്കോടതി തള്ളിയിരുന്നു.
എ.കെ ശശീന്ദ്രന് ഉള്‍പ്പെട്ട ഫോണ്‍ സംഭാഷണത്തിന്റെ എഡിറ്റ് ചെയ്യാത്ത ഓഡിയോ ടേപ്പ് വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ഇന്നലെ ഹരജി പരിഗണിച്ചപ്പോള്‍ ബോധിപ്പിച്ചു.
നേരത്തെ ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ബെഞ്ച് ഇവരുടെ ജാമ്യഹരജി തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."