റഷ്യക്കും ചൈനയ്ക്കും യു.എസിന്റെ ഭീഷണി
ന്യൂയോര്‍ക്ക്: ഇറാനെതിരായ ആയുധ വിലക്ക് നീട്ടാനുള്ള യു.എസ് ശ്രമത്തെ എതിര്‍ക്കുന്നത് തുടരുകയാണെങ്കില്‍ റഷ്യയും ചൈനയും യു.എന്നില്‍ ഒറ്റപ്പെടുമെന്ന ഭീഷണിയുമായി യു.എസ്. 2015 ലെ ആണവ കറാറിന്റെ അടിസ്ഥാനത്തില്‍, 13 വര്‍ഷമായി ഇറാനെതിരേ തുടരുന്ന വിലക്ക് വരുന്ന ഒക്ടോബറോടെ അവസാനിക്കും. ഈ സാഹചര്യത്തില്‍ ഇറാനെതിരേ പ്രമേയം പാസാക്കാന്‍ രക്ഷാസമിതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നതിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും യു.എസ് വ്യക്തമാക്കി. പരമ്പരാഗത ആയുധങ്ങള്‍ക്കുള്ള ഉപരോധം നീട്ടുന്നതിനുള്ള പ്രമേയം യു.എസ് മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും റഷ്യയും ചൈനയും എതിരാണ്.
ഇറാനെതിരായ ഉപരോധം നീക്കരുതെന്നാണ് ആണവ കറാരില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങിയ യു.എസ് നിരന്തരം ആവശ്യപ്പെടുന്നത്. ചൈനയും റഷ്യയും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നു വളരെ അകലെയാണെന്നും യു.എസ് പ്രതിനിധി ബ്രൈന്‍ ഹുക്ക് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."