റോഡരികിലെ മണ്‍കൂന ദുരിതമാകുന്നു
തേഞ്ഞിപ്പലം : മിക്ക സമയങ്ങളിലും ഗതാഗത തടാം കൊണ്ട് പ്രയാസപ്പെടുന്ന ദേശീയപാത ചേളാരി അങ്ങാടിക്കടുത്ത് റോഡരികിലുള്ള മണ്‍കൂന യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. മേലെ ചേളാരി ഹൈസ്കൂളിനോട് ചാരിയുള്ള കരിങ്ങാംകുളത്തിന് സമീപത്താണ് ലോഡുകണക്കിന് വരുന്ന മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് കരിങ്ങാംകുളം ചെളിവാരി നവീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജെ.സി.ബി ഉപയോഗിച്ച് കുളത്തിന് സമീപത്തുനിന്നും മാന്തിയെടുത്ത മണ്ണാണ് ഇപ്പോഴും റോഡില്‍ തന്നെ കിടക്കുന്നത്. കുളത്തില്‍ നിന്നും കോരിയെടുത്ത മണ്ണുകള്‍ മറ്റു സ്ഥലങ്ങളിലേക്ക് നീക്കിയിരുന്നെങ്കിലും കുളത്തിന് പുറത്തു നിന്നുമെടുത്ത മണ്ണ് നീക്കം ചെയ്തിരുന്നില്ല. അത് ഇപ്പോഴും റോഡരികില്‍ തന്നെ കിടപ്പാണ്. റോഡരികില്‍ കൂട്ടിയിട്ട മണ്ണു നീക്കം ചെയ്യാത്ത പക്ഷം മഴ പെയ്യുന്നതോടെ അതു റോഡിലേക്ക് ഒലിച്ചിറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."