HOME
DETAILS

34 വിദേശ തബ്‌ലീഗ് പ്രവര്‍ത്തകര്‍ സുപ്രിം കോടതിയില്‍

  
backup
June 27 2020 | 03:06 AM

34-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%a4%e0%b4%ac%e0%b5%8d%e2%80%8c%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4
 
 
 
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തബ്‌ലീഗ് യോഗത്തില്‍ പങ്കെടുത്തതിന് 3500 ഓളം വിദേശികളായ പ്രവര്‍ത്തകരെ കരിമ്പട്ടികയില്‍പ്പെടുത്തിയ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് തബ്‌ലീഗ് പ്രവര്‍ത്തകര്‍ സുപ്രിം കോടതിയില്‍. വിവിധ രാജ്യക്കാരായ 34 തബ്‌ലീഗ് പ്രവര്‍ത്തകരാണ് സുപ്രിം കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. ഹരജി തിങ്കളാഴ്ച പരിഗണിക്കാന്‍ ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിച്ചു. ഹരജിയുടെ പകര്‍പ്പ് കേന്ദ്ര സര്‍ക്കാരിന് നല്‍കാനും കോടതി ഉത്തരവിട്ടു. 34 രാജ്യങ്ങളില്‍ നിന്നുള്ള 960 തബ്‌ലീഗുകാരെയാണ് ആഭ്യന്തരമന്ത്രാലയം വിസാ ചട്ടലംഘനം ആരോപിച്ച് ഏപ്രില്‍ രണ്ടിന് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പിന്നാലെ 2500 പേരെക്കൂടി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവര്‍ക്കെതിരേ എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തു. 
ഫ്രഞ്ച്കാരനായ മൗലാനാ ആലാ ഹദ്‌റാമിയാണ് പ്രധാന ഹരജിക്കാരന്‍. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് തങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും അത് ഇന്ത്യന്‍ ഭരണഘടനയുടെ 21ാം വകുപ്പിന്റെ ലംഘനമാണെന്നും ഹരജി പറയുന്നു. തബ്‌ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തന രീതി സംബന്ധിച്ച് സര്‍ക്കാരിന് തെറ്റിദ്ധാരണയുണ്ട്. ഹരജിയില്‍ പറയുന്നു.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago