HOME
DETAILS
MAL
കൊറോമിനസ് ഗോവ വിടും
backup
June 27 2020 | 03:06 AM
പനജി: എഫ്.സി ഗോവയുടെ വിശ്വസ്തനായിരുന്ന സ്‌ട്രൈക്കര്‍ കോറോ അടുത്ത സീസണില്‍ ഗോവയ്ക്ക് ഒപ്പം ഉണ്ട@ാകില്ല. ഗോവ വാഗ്ദാനം ചെയ്ത ഓഫര്‍ തന്നെ തൃപ്തിപ്പെടുത്തുന്നതല്ല എന്ന് കോറോ പറഞ്ഞു. ഗോവ തന്നെ വിലമതിക്കുന്നതായി തോന്നുന്നില്ല എന്നും അതുകൊണ്ട@ാണ് ഇത്തരം ഒരു ചെറിയ ഓഫര്‍ നല്‍കിയത് എന്നും കോറോ പറയുന്നു. അവസാന മൂന്ന് സീസണിലും ഗോവയുടെ താരമായിരുന്നു കൊറോ എന്ന കൊറോമിനസ്.
ഏഷ്യന്‍ ചാംപ്യന്‍സ് ലീഗില്‍ കളിക്കണം എന്ന് തനിക്കു@ണ്ട്. എന്നാല്‍ തന്നെ വിലവയ്ക്കുന്നുണ്ടേ@ാ എന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ താന്‍ ഫ്രീ ഏജന്റാണ്. അടുത്ത സീസണില്‍ എവിടെ കളിക്കണം എന്ന് തീരുമാനിച്ചിട്ടില്ല. ഇന്ത്യക്ക് പുറത്ത് നിന്ന് തനിക്ക് നിരവധി ഓഫറുകള്‍ ഉ@ണ്ട്. ഇന്ത്യയില്‍ നിന്ന് ഇതുവരെ എഫ്.സി ഗോവ മാത്രമെ തനിക്ക് ഓഫര്‍ നല്‍കിയിട്ടുള്ളൂവെന്നും കൊറോമിനസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."