രാഹുല്‍ വരുന്നത് രാഷ്ട്രീയ അഭയാര്‍ഥിയായി: ശ്രീധരന്‍പിള്ള
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നത് രാഷ്ട്രീയ അഭയാര്‍ഥിയായാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. അമേത്തി ഉള്‍പെടെ ഉത്തരേന്ത്യയില്‍ എല്ലായിടത്തും പരാജയപ്പെടുമെന്ന് ഭയമുള്ളതിനാലാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനെത്തിയതെന്നും തിരുവനന്തപുരം പ്രസ് ക്ലബിന്റെ ജനായത്തം-2019 പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്‌റു ചത്തകുതിരയെന്ന് വിശേഷിപ്പിച്ച മുസ്്‌ലിം ലീഗിനെ ആശ്രയിച്ച് അവരുടെ സ്വാധീന മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന് മത്സരിക്കേണ്ടി വരുന്നത് അപചയവും പരാജയത്തിന് തുല്യവുമാണ്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് രാജ്യത്താകമാനം ബി.ജെ.പി പ്രചാരണായുധമാക്കും. ബി.ജെ.പിക്കെതിരേ ബദല്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസിന്റെയും ഇടതു പാര്‍ട്ടികളുടെയും ശ്രമം പരാജയപ്പെട്ടെന്നാണ് രാഹുലിന്റെ വരവ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."