HOME
DETAILS

കടല്‍തീരത്തെ മണലില്‍ അപകടകരമായ തോതില്‍ മൈക്രോപ്ലാസ്റ്റിക്

  
backup
July 07, 2018 | 6:56 PM

kadal-theerathe-manalil-apakadakaramaya-thothi-micro-plastic

കോഴിക്കോട്: കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ അപകടകരമായ തോതില്‍ മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യമെന്ന് ശാസ്ത്രീയ പഠനത്തില്‍ കണ്ടെത്തി.

കേരളത്തിലാദ്യമായി കോഴിക്കോട് ബീച്ചില്‍ നടന്ന പഠനത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ നടന്ന പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ വാട്ടര്‍ ക്വാളിറ്റി ഡിവിഷന്‍ മേധാവി ഡോ. ഹരികുമാറിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. ഇതിനു മുന്‍പ് ഇത്തരത്തില്‍ ശാസ്ത്രീയ പഠനം നടന്നത് അമേരിക്കയിലെ ഹവായ് ബീച്ചിലാണ്.
കോഴിക്കോട് ബീച്ചിലെ മണലില്‍ അപകടകരമായ വിധത്തില്‍ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയതോടെ സംസ്ഥാനത്തെ മറ്റു ബീച്ചുകളിലേക്കും പഠനം വ്യാപിക്കുമെന്ന് ഡോ.ഹരികുമാര്‍ സുപ്രഭാതത്തോട് പറഞ്ഞു.
ഒരു കിലോഗ്രാം മണലില്‍ 381 ഗ്രാം മൈക്രോപ്ലാസ്റ്റിക് വരെ കണ്ടെത്തി. ലോകത്താകമാനം കടല്‍തീരത്ത് മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കൂടുന്നതായ കണ്ടെത്തലിനു പിന്നാലെയാണ് കോഴിക്കോട്ട് പഠനം നടത്താന്‍ സി.ഡബ്ല്യു.ആര്‍.ഡി.എം തീരുമാനിച്ചത്.
സൗത്ത്, നോര്‍ത്ത് ബീച്ചുകളിലെ ആറിടങ്ങളില്‍ നിന്നാണ് സാംപിള്‍ ശേഖരിച്ചത്.
ഇവയില്‍ പോളി എഥിലിന്‍, പോളിപ്രൈപ്പലിന്‍, പോളി സ്റ്റെറിന്‍, നൈലോണ്‍ എന്നിവയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. മൈക്രോസ്‌കോപിക് പരിശോധനയില്‍ ഫൈബര്‍, ഷീറ്റ്, തരികള്‍, നാരുകള്‍ എന്നിങ്ങനെയാണ് ഇവരുടെ രൂപമെന്ന് കണ്ടെത്തി.
ഫൊറിയര്‍ ട്രാന്‍സ്‌ഫോം ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോസ്‌കോപി(എഫ്.ടി.ഐ.ആര്‍) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മണല്‍ത്തരികളില്‍ നിന്ന് മൈക്രോപ്ലാസ്റ്റിക് വേര്‍തിരിച്ചെടുത്തത്.
നേരത്തെ എം.ജി സര്‍വകലാശാലയും വേമ്പനാട്ടുകായലിലെ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നു.
കടലിലെ അടിത്തട്ടിലെ വെള്ളത്തില്‍ എത്രഅളവില്‍ മൈക്രോപ്ലാസ്റ്റിക് ഉണ്ടെന്ന് കണ്ടെത്താനാണ് ഇനിയുള്ള ശ്രമം.
അതിന് കടലുമായി ബന്ധപ്പെട്ട മറ്റു ഏജന്‍സികളുടെയും സഹായം തേടാനും സി.ഡബ്ല്യു.ആര്‍.ഡി.എം ആലോചിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  9 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  9 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  9 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  9 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  9 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  9 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  9 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  9 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  9 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  9 days ago