ലോകകപ്പ് സെമിയില്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ കളിക്കുന്നത് ടോട്ടനത്തില്‍നിന്ന്
മോസ്കോ: റഷ്യന്‍ ലോകകപ്പ് സെമിയില്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ കളിക്കുന്നത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ടോട്ടനം ഹോട്സ്പുര്‍ ടീമില്‍ നിന്ന്. വിവിധ ടീമുകളിലായി ടോട്ടനത്തിന്റെ ഒമ്പത് താരങ്ങളാണ് കളത്തിലിറങ്ങുന്നത്. ഹാരി കെയ്ന്‍, ഡെലി അലി, എറിക് ഡെയര്‍, കിരെന്‍ ട്രിപ്പെര്‍, ഡാന്നി റോസ് എന്നീ അഞ്ചു പേര് ഇംഗ്ലണ്ട് ടീമിനായി കളിക്കുന്നു. ജാന്‍ വെര്‍ട്ടോഗന്‍, ടോബി, മോസ ഡെംബലെ എന്നിവര്‍ ബെല്‍ജിയത്തിന് വേണ്ടിയും കളിക്കുന്നു. ഫ്രാന്‍സില്‍ നിന്ന് ഹ്യുഗോ ലോറിസും കളിക്കുന്നു. രണ്ടാമതായി മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നാണ് കൂടുതല്‍ താരങ്ങള്‍ കളിക്കുന്നത്. ഏഴു യുനൈറ്റഡ് താരങ്ങളാണ് ലോകകപ്പ് സെമിയില്‍ കളിക്കുന്നത്. സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ നിന്ന് ആറു പേരും സി.എസ്.കെ.എ മോസ്കോയില്‍ നിന്ന് അഞ്ചു പേരും പി.എസ്.ജിയില്‍ നിന്ന് നാലു പേരും സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്കായി വിവിധ രാജ്യങ്ങള്‍ക്ക് വേണ്ടി ബൂട്ട് കെട്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."