HOME
DETAILS
MAL
കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം: ജനപ്രതിനിധികളെ അവഗണിച്ചതില്‍ പ്രതിഷേധിച്ചു
backup
April 21 2017 | 22:04 PM
കല്‍പ്പറ്റ: വരള്‍ച്ച പഠിക്കാനെത്തിയ കേന്ദ്രസംഘം ജില്ലയിലെ ജനപ്രതിനിധികളെ അവഗണിച്ചതില്‍ ഐ.സി ബാലകൃഷ്ണന് എം.എല്‍.എ പ്രതിഷേധിച്ചു. വരള്‍ച്ച രൂക്ഷമായ മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പൂതാടി ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളെയോ, കര്‍ഷക പ്രതിനിധികളെയോ പോലും അറിയിക്കാതെയാണ് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തിയത്.
മുന്‍കാലങ്ങളില്‍ വരള്‍ച്ചാബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ജനപ്രതിനിധികളെ അറിയിച്ചിരുന്നു. യഥാര്‍ത്ഥ വരള്ച്ചാമേഖലയും മറ്റും ജനപ്രതിനിധികള്‍ക്കാണ് അറിയാന്‍ കഴിയുക എന്നുള്ളത് കൊണ്ടായിരുന്നു ഇത്. എന്നാല്‍ ഈ കീഴ്വഴക്കം ലംഘിച്ചുകൊണ്ട് നടത്തിയ സന്ദര്‍ശനം പ്രഹസനമാണോയെന്ന് സംശയിക്കുന്നതായും ഐ.സി ബാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."