ടൂറിസം രംഗം പുഷ്ടിപ്പെടുത്താനൊരുങ്ങി സഊദി; പുതിയ പദ്ധതികളൊരുങ്ങി
റിയാദ്: രാജ്യം കർഫ്യു നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ളവയിൽ നിന്നും മോചനം നേടി പൂർവ സ്ഥിതിയിലായതോടെ ടൂറിസം രംഗം വീണ്ടും പുഷ്ടിപ്പെടുത്താനൊരുങ്ങി സഊദി. വേനൽകാല ആഭ്യന്തര ടൂറിസം രംഗം കൂടുതൽ ശക്തിപ്പെടുത്താനുള്ള പദ്ധതികളുമായാണ് മൂന്നു മാസ ടൂറിസം പദ്ധതിയുമായി ടൂറിസം മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. സാധാരണ ഗതിയിൽ ഈ സമയങ്ങളിൽ സഊദികൾ വിദേശ രാജ്യങ്ങളിലേക്കാണ് ടൂർ പോയിരുന്നതെങ്കിൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഇവരെ രാജ്യത്തെ തന്നെ വിവിധ മേഖലകളിലെ ടൂറിസം മേഖലകളിലേക്ക് ആകർഷിക്കാനുള്ള പദ്ധതികളാണ് മന്ത്രാലയം ആസൂത്രണം ചെയ്‌തത്.
തനഫുസ് എന്ന പേരിൽ ഒരുക്കിയ പ്രത്യേക ടൂറിസം പദ്ധതി സെപ്തംബർ 30 വരെയാണ് നീണ്ടു നിൽക്കുന്നത്. പദ്ധതി വഴി കുടുംബങ്ങൾക്കും വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും ടൂർ പ്രോഗ്രാം സംഘടിപ്പിക്കാം. ടൂറിസം മന്ത്രി അഹ്മദ് ബിൻ ഉഖൈൽ അൽഖത്തീബ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിവിധ മേഖലകൾ തമ്മിൽ ബന്ധിപ്പിച്ചുള്ള പ്രത്യേക ടൂർ പ്രോഗ്രാമാണ് മന്ത്രാലയം ആവിഷ്‌കരിച്ചിരിച്ചിരിക്കുന്നത്. 4 സ്ഥലങ്ങളിലായി 15 ടൂറിസം സൈറ്റുകൾ സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. പുതിയ പ്രഖ്യാപനത്തോടെ രാജ്യത്തെ ടൂറിസം മേഖല കൂടുതൽ ഉണർവ്വിലേക്കെത്തിയിട്ടുണ്ട്. ടൂർ കമ്പനികളും ഹോട്ടലുകളും വിവിധ ഓഫറുകളും പ്രഖ്യാപിച്ചു കഴിഞ്ഞു.
അതോടൊപ്പം, 2022 ആകുമ്പോഴേക്കും 7 സ്ഥലങ്ങളിലായി പുതിയ 38 ടൂറിസ്റ്റ് സൈറ്റുകൾ തുറക്കുന്നതിനുള്ള പദ്ധതിയിലാണു രാജ്യമെന്നും സഊദി ടൂറിസം മന്ത്രി അഹമദ് അൽ കാതിബ് അറിയിച്ചു.
നിലവിൽ 4 സ്ഥലങ്ങളിലായി 15 ടൂറിസം സൈറ്റുകൾ സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിയോം, റെഡ് സീ, ഖിദ് യ, ദിർ ഇയ ഗേറ്റ് തുടങ്ങിയ വൻ കിട പദ്ധതികൾ വഴി ലക്ഷ്യമാക്കിയ കാര്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള ശ്രമത്തിലാണു രാജ്യം. അടുത്ത 3 വർഷത്തിനുള്ളിൽ ടൂറിസം മേഖല വഴി മാത്രം രാജ്യത്ത് 2,60,000 ത്തിലധികം തൊഴിലവസരങ്ങളും 2030 ആകുംബോഴേക്കും 10 ലക്ഷം തൊഴിലവസരങ്ങളും ലഭ്യമാക്കുന്നതിനാണു മന്ത്രാലയം ലക്ഷ്യമിടുന്നത്.
നിലവിൽ ടൂറിസം മേഖലയിൽ നിന്നുള്ള രാജ്യത്തിൻ്റെ വരുമാനം. 3.5 ശതമാനം ആണെന്നും 2030 ആകുമ്പോഴേക്കും അത് 10 ശതമാനമാക്കുകയാണു ലക്ഷ്യമെന്നും മന്ത്രി സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."