HOME
DETAILS

ആദിവാസി വീട്ടമ്മമാരുടെ സമരം; റിപ്പോര്‍ട്ട് ആവശ്യപ്പെടും

  
backup
April 21, 2017 | 10:34 PM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8



മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് ഔട്‌ലറ്റ് അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് ആദിവാസി വീട്ടമ്മമാര്‍ നടത്തുന്ന സമരത്തെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് വനിതാകമ്മീഷന്‍ അംഗം ഡോ. പ്രമീളാദേവി പറഞ്ഞു.
സമരം ഇതുവരെ ശ്രദ്ധയില്‍പെട്ടിരുന്നില്ലെന്നും 450 ദിവസം വീട്ടമ്മമാര്‍ സമരം നടത്തുന്നത് ഗൗരവകരമായ വിഷയമാണെന്നും അവര്‍ പറഞ്ഞു.
സമരത്തെക്കുറിച്ചും ഇതുവരെ കൈകൊണ്ട നടപടികളെക്കുറിച്ചും മാനന്തവാടി ഡിവൈ.എസ്.പിയോടും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറോടും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടും. റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് ആവശ്യമായ നടപടികളെടുക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഔട്‌ലെറ്റിന് മുന്നില്‍ നിന്നും മാനന്തവാടി ആര്‍.ഡി.ഒ ഓഫിസിന് മുന്നിലേക്ക് മാറിയ സമരക്കാരെ സ്ഥിരം സമരസ്ഥലത്ത് നിര്‍ത്താനുവദിക്കാതെ റോഡിലേക്കിറക്കിയ സബ്കലക്ടറുടെ നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കാലങ്ങളായി സമരം നടത്തി വരാറുള്ള ഭാഗത്തെ അടച്ചിട്ട ഗെയിറ്റ് തുറന്നിട്ടുകൊണ്ടാണ് സമരക്കാരെ കലക്ടര്‍ വിലക്കിയത്.
ഇതോടെ തിരക്കേറിയ ജോസ് ടാക്കീസ് റോഡില്‍ നിര്‍ത്തിയിടുന്ന ബൈക്കുകളോട് ചേര്‍ന്നാണ് സമരക്കാരിരിക്കുന്നത്.
വാഹനാപകട ഭീഷണിയുള്‍പ്പെടെ നേരിടേണ്ട അവസ്ഥയാണ് സമരത്തിനെത്തുന്ന പ്രായമായ വീട്ടമ്മമാര്‍ക്കുള്ളത്.
സമരക്കാരെ ഏതുവിധേനയും പിന്തിരിപ്പിക്കാനുള്ള നീക്കങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാവുമ്പോഴും കൂടുതല്‍ കരുത്തോടെ സമരത്തിലുറച്ച് നില്‍ക്കുകയാണ് വീട്ടമ്മമാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  7 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  7 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  7 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  7 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  7 days ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  7 days ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  7 days ago
No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  7 days ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  7 days ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  7 days ago