ആദിവാസി വീട്ടമ്മമാരുടെ സമരം; റിപ്പോര്‍ട്ട് ആവശ്യപ്പെടും
മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് ഔട്‌ലറ്റ് അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് ആദിവാസി വീട്ടമ്മമാര്‍ നടത്തുന്ന സമരത്തെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് വനിതാകമ്മീഷന്‍ അംഗം ഡോ. പ്രമീളാദേവി പറഞ്ഞു.
സമരം ഇതുവരെ ശ്രദ്ധയില്‍പെട്ടിരുന്നില്ലെന്നും 450 ദിവസം വീട്ടമ്മമാര്‍ സമരം നടത്തുന്നത് ഗൗരവകരമായ വിഷയമാണെന്നും അവര്‍ പറഞ്ഞു.
സമരത്തെക്കുറിച്ചും ഇതുവരെ കൈകൊണ്ട നടപടികളെക്കുറിച്ചും മാനന്തവാടി ഡിവൈ.എസ്.പിയോടും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറോടും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടും. റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് ആവശ്യമായ നടപടികളെടുക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഔട്‌ലെറ്റിന് മുന്നില്‍ നിന്നും മാനന്തവാടി ആര്‍.ഡി.ഒ ഓഫിസിന് മുന്നിലേക്ക് മാറിയ സമരക്കാരെ സ്ഥിരം സമരസ്ഥലത്ത് നിര്‍ത്താനുവദിക്കാതെ റോഡിലേക്കിറക്കിയ സബ്കലക്ടറുടെ നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കാലങ്ങളായി സമരം നടത്തി വരാറുള്ള ഭാഗത്തെ അടച്ചിട്ട ഗെയിറ്റ് തുറന്നിട്ടുകൊണ്ടാണ് സമരക്കാരെ കലക്ടര്‍ വിലക്കിയത്.
ഇതോടെ തിരക്കേറിയ ജോസ് ടാക്കീസ് റോഡില്‍ നിര്‍ത്തിയിടുന്ന ബൈക്കുകളോട് ചേര്‍ന്നാണ് സമരക്കാരിരിക്കുന്നത്.
വാഹനാപകട ഭീഷണിയുള്‍പ്പെടെ നേരിടേണ്ട അവസ്ഥയാണ് സമരത്തിനെത്തുന്ന പ്രായമായ വീട്ടമ്മമാര്‍ക്കുള്ളത്.
സമരക്കാരെ ഏതുവിധേനയും പിന്തിരിപ്പിക്കാനുള്ള നീക്കങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാവുമ്പോഴും കൂടുതല്‍ കരുത്തോടെ സമരത്തിലുറച്ച് നില്‍ക്കുകയാണ് വീട്ടമ്മമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."