HOME
DETAILS

നഗ്നമേനി പ്രദര്‍ശനവും വൈതാളിക വൃന്ദവും

  
backup
June 27 2020 | 22:06 PM

naked-body-and-2020

 

പ്രശസ്ത ഫോട്ടോഗ്രാഫറായ പി. മുസ്തഫ പതിറ്റാണ്ടുകള്‍ക്കു മുമ്പ് മുംബൈ നഗരത്തെരുവില്‍ വച്ച് എടുത്ത ഒരു ചിത്രമുണ്ട്. അക്കാലത്തു തന്നെ ഏറെ തിരക്കേറിയ മുംബൈ നഗരവീഥിയിലൂടെ തലയില്‍ ഒരു ചുമടുമായി നടന്നുപോകുന്ന ഒരു സ്ത്രീയുടെ പിന്‍ഭാഗത്തു നിന്നെടുത്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമായിരുന്നു അത്.
ആ സ്ത്രീ പൂര്‍ണനഗ്നയായിരുന്നു. താന്‍ നഗ്നയാണെന്നോ വാഹനങ്ങളിലും നടന്നും നൂറുകണക്കിനാളുകള്‍ ആ തെരുവിലൂടെ സഞ്ചരിക്കുന്നുണ്ടെന്നോ ആ സ്ത്രീ ചിന്തിച്ചതായി ആ ദൃശ്യത്തില്‍നിന്നു തോന്നില്ല. ആ തെരുവിലൂടെ തിരക്കിട്ടു സഞ്ചരിക്കുന്ന പുരുഷാരത്തില്‍ ഒരാളുടെ പോലും നോട്ടം ആ സ്ത്രീയുടെ ദേഹത്തു തറച്ചുനിന്നതായി ചിത്രം ബോധ്യപ്പെടുത്തുന്നില്ല.ആ ചിത്രം കണ്ടപ്പോള്‍ കൗതുകം കൊണ്ടു മുസ്തഫയോടു ചോദിച്ചു, 'പട്ടാപ്പകല്‍, മുംബൈയിലെ തിരക്കേറിയ തെരുവിലൂടെ പരിപൂര്‍ണ നഗ്നയായി ഇങ്ങനെ കൂസലില്ലാതെ നടക്കാന്‍ ആ സ്ത്രീക്കു വട്ടുണ്ടോ'. മുസ്തഫ ചിരിച്ചു തലയാട്ടി ഇങ്ങനെ പറഞ്ഞു, 'അതേ അവര്‍ മനോരോഗിയാണ്'.


മനോരോഗിയായ ഒരു സ്ത്രീ സ്വബോധമില്ലാതെ ഉടുതുണിയില്ലാതെ നടന്നാല്‍ ആരും അതു കണ്ടു വികാരോത്തേജിതരാകില്ല. ആ ദൃശ്യം കാണുന്ന മനുഷ്യത്വമുള്ള ആരുടെ മനസ്സിലും സഹതാപമേ ഉണ്ടാകൂ. കഴിയുമെങ്കില്‍, എവിടെ നിന്നെങ്കിലും ഉടുതുണി സംഘടിപ്പിച്ചു ദേഹത്തു പുതപ്പിച്ച് അത്തരമൊരു ദയനീയാവസ്ഥയില്‍നിന്ന് അവരെ രക്ഷിക്കാന്‍ ശ്രമിക്കുകയാണു ചെയ്യുക. കാരണം, മനോനില തെറ്റിയ ആരും ഇങ്ങനെയെല്ലാം പ്രതികരിച്ചു പോകുമെന്നു ചിന്തിക്കാനുള്ള മാനസിക പക്വത സമൂഹത്തിനുണ്ട്. മുംബൈയില്‍ സംഭവിച്ചതും അതാണ്, അങ്ങനെ നടന്ന സ്ത്രീയെയല്ല, ആ ദൃശ്യം പകര്‍ത്തിയ മുസ്തഫയെയാണ് അന്ന് ആ നാട്ടുകാര്‍ വഴക്കുപറഞ്ഞത്.
പക്ഷേ, സ്വബോധമുള്ള ഒരു സ്ത്രീ, പ്രത്യേകിച്ച് ഒരു യുവതിയാണ് ഇതു ചെയ്യുന്നതെങ്കില്‍ സമൂഹത്തിന്റെ പ്രതികരണം തികച്ചു വ്യത്യസ്തമായിരിക്കും, ആയിരിക്കണം. കാരണം, ഈ രാജ്യത്തു പൊതുജീവിതത്തില്‍ പാലിക്കേണ്ട ചില മര്യാദകളും നിയമങ്ങളുമുണ്ട്. കിടപ്പറയില്‍ ചെയ്യുന്നതോ ചെയ്യേണ്ടതോ ആയ കാര്യങ്ങള്‍ പൊതുനിരത്തില്‍ ചെയ്യാന്‍ ആര്‍ക്കും നിയമം അനുമതി കൊടുക്കുന്നില്ല.
പുരുഷനെപ്പോലെ തനിക്കും അര്‍ധനഗ്നയായി നടക്കണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകളുണ്ടാകാം. അത് അവര്‍ക്ക് സ്വന്തം വീട്ടിനുള്ളില്‍ നടപ്പാക്കാനുമായേക്കാം. പക്ഷേ, പൊതുനിരത്തില്‍ അത്തരം അഭ്യാസങ്ങളുമായി ചെന്നാല്‍ നിയമപാലകര്‍ നടപടിയെടുക്കുക തന്നെ ചെയ്യും. അങ്ങനെ ചെയ്താല്‍ സമൂഹവും വെറുതെ വിടില്ല.സ്വയംപ്രഖ്യാപിത ആക്ടിവിസ്റ്റുകള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളുടെയും ചില ബുദ്ധിജീവികളും ഫെമിനിസ്റ്റുകളും അതിനെ ന്യായീകരിച്ചു രംഗത്തുവരുന്നതിന്റെയും പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. ഏറ്റവുമൊടുവില്‍, എട്ടുംപൊട്ടും തിരിയാത്ത മക്കളെ കൊണ്ടു തന്റെ നഗ്നമേനിയില്‍ ചിത്രം വരപ്പിക്കുകയും അതു സാമൂഹ്യമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരിക്കുകയാണ് രഹ്‌ന മനോജ് എന്ന ആക്ടിവിസ്റ്റ്.


അതിനെതിരേ പൊലിസ് പോക്‌സോ കേസ്സെടുത്തപ്പോള്‍ ആക്ടിവിസ്റ്റ് മുങ്ങി. അവര്‍ക്കു വേണ്ടി വാദിക്കുന്ന വൈതാളികവൃന്ദം ഇപ്പോള്‍ ചോദിക്കുന്നത് പോക്‌സോ കേസ്സെടുക്കാന്‍ ഇതിലെന്തു ബാലപീഡന സംഭവമാണുള്ളതെന്നാണ്. കുട്ടികളെക്കൊണ്ടു നിര്‍ബന്ധപൂര്‍വം അത്തരമൊരു വൈകൃതം ചെയ്യിച്ചുവെന്നതു തന്നെയാണ് അതിലെ നിയമലംഘനം.
സ്വന്തം മാതാവിന്റെ നഗ്നമേനിയില്‍ പടം വരച്ചു നാട്ടുകാര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആ കുട്ടികള്‍ സ്വയം തീരുമാനിച്ചതല്ലെന്ന് ഉറപ്പ്. മാതാവിന്റെ വസ്ത്രം ഉരിഞ്ഞു മാറ്റിയതും അവരല്ല. സ്വബോധമുള്ളവളെന്നു നാം വിശ്വസിക്കുന്ന ആക്ടിവിസ്റ്റ് മാതാവ് അവരെക്കൊണ്ട് അതു ചെയ്യിക്കുകയായിരുന്നു. സ്വന്തം മാതാപിതാക്കള്‍ക്കുപോലും കുട്ടികളുടെ കാര്യത്തില്‍ അതിരു കടന്ന സ്വാതന്ത്ര്യമില്ല എന്നോര്‍ക്കണം. ലൈംഗിക സ്വാതന്ത്ര്യം അനുവദിക്കുന്ന രാജ്യങ്ങളില്‍പ്പോലും കുട്ടികളെ അതിന് ഉപകരണമോ ഉപാധിയോ ആക്കിയാല്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പ്. ഇന്ത്യയില്‍ നിയമവും സമൂഹവും ഇതിനെ നീചപ്രവൃത്തിയായാണു കാണുന്നത്.


മുലക്കരമെന്ന സാമൂഹ്യതിന്മയ്‌ക്കെതിരേ മാറുമറയ്ക്കല്‍ സമരം നടന്ന നാടാണിത്. ഒരു കാലത്ത് അടിയാത്തിപ്പെണ്ണുങ്ങള്‍ക്കു മാറുമറയ്ക്കാന്‍ അവകാശമുണ്ടായിരുന്നില്ല. അവര്‍ണവിഭാഗത്തിലെ പെണ്ണുങ്ങളുടെ ചാരിത്രശുദ്ധി അംഗീകരിക്കപ്പെട്ടിരുന്നില്ല. മേലാളന്മാര്‍ക്ക് അതെപ്പോഴും കവര്‍ന്നെടുക്കാം. മേലാളന്മാര്‍ക്കു കൊല്ലിനും കൊലയ്ക്കും അധികാരമുണ്ടായിരുന്ന അക്കാലത്ത് അത്തരം ക്രൂരതകള്‍ക്കെതിരേ ആരും ശബ്ദമുയര്‍ത്തിയിരുന്നുമില്ല.എന്നിട്ടും, കാലം അനിവാര്യമായ ശബ്ദങ്ങളുയര്‍ത്തി. അവര്‍ണസ്ത്രീക്കു മാറുമറയ്ക്കണമെങ്കില്‍ മുലക്കരം കൊടുക്കണമെന്ന ക്രൂരനിയമത്തിനെതിരേ സമരം നടന്നു. അതാണ് മാറുമറയ്ക്കല്‍ സമരം. അത്തരത്തിലുള്ള നിരവധി ഐതിഹാസിക സമരങ്ങളിലൂടെയാണു കേരളം ഇപ്പോഴത്തെ ഈ സാമൂഹ്യാവസ്ഥയില്‍ എത്തിയത്.
അപ്പോഴാണ് ചുംബനസമരവുമായും മാറുതുറക്കല്‍ സമരവുമായും മറ്റും ചില ആക്ടിവിസ്റ്റുകള്‍ എത്തിയത്. പുരുഷനു വിരിമാറു കാണിച്ചു നടക്കാമെങ്കില്‍ സ്ത്രീ-പുരുഷസമത്വമുണ്ടെന്നു മേനി നടിക്കുന്ന ഈ നാട്ടില്‍ ഞങ്ങള്‍ക്കും അതായിക്കൂടേ എന്നതാണ് അവരുടെ ചോദ്യം. അങ്ങനെയവര്‍ സ്വന്തം മാറു പ്രദര്‍ശിപ്പിച്ചു മാറുതുറക്കല്‍ സമരം നടത്തി. പരസ്പരം താല്‍പ്പര്യമുള്ളവര്‍ പൊതുസ്ഥലത്തു ചുംബിക്കുന്നതില്‍ എന്തിനാണ് സദാചാരവാദികള്‍ നെറ്റിചുളിക്കുന്നതെന്നും അവര്‍ ചോദിക്കുന്നു. അങ്ങനെ അവര്‍ പരസ്യചുംബനവുമായി കേരളത്തിലെ തെരുവുകളില്‍ പലയിടത്തും നിരന്നു. ഇത്തരക്കാര്‍ നാളെ സമ്പൂര്‍ണ നഗ്നരായി നടക്കാനുള്ള അവകാശം വേണമെന്നും വാദിക്കുമെന്നതില്‍ സംശയമില്ല. അതും കഴിഞ്ഞ്, കിടപ്പറയിലെ കാമകേളികള്‍ റോഡരികില്‍ വച്ചു നടത്തണമെന്നും വാദിച്ചേക്കാം. അത്തരം പ്രവൃത്തികള്‍ക്കു തുനിയാനും സാധ്യതയുണ്ട്. പൊതുനിരത്തിനു പകരം സ്വന്തം വീട്ടില്‍വച്ചു നടത്തി ചിത്രീകരിച്ചു സാമൂഹ്യമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചാലും മതിയല്ലോ. ആധുനികകാലത്ത് സാമൂഹ്യമാധ്യമം കോടിക്കണക്കിനു പൊതുനിരത്തുകള്‍ക്കു സമാനമാണ്.


കിടപ്പറയില്‍ ചെയ്യുന്നതെല്ലാം മക്കളുടെ മുമ്പാകെ നടപ്പാക്കി സാമൂഹ്യമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുമോയെന്ന് ഒരു ചാനല്‍ചര്‍ച്ചയില്‍ അവതാരകന്‍ ചോദിച്ചപ്പോള്‍ അത്തരമൊരു ഘട്ടം അനിവാര്യമാണെങ്കില്‍ അതും ചെയ്യുമെന്നാണു രഹ്‌നയുടെ ഭര്‍ത്താവ് (അദ്ദേഹത്തിന്റെ വാക്കില്‍ പാര്‍ട്ട്ണര്‍) പറഞ്ഞത്. അപ്പോള്‍, സമീപഭാവിയില്‍ ഇതും അവര്‍ പ്രാവര്‍ത്തികമാക്കാന്‍ തന്നെയാണു തീരുമാനിച്ചിരിക്കുന്നതെന്നു വ്യക്തം. മൂന്നരക്കോടിയിലേറെ ജനങ്ങളുള്ള കേരളത്തില്‍ ഇത്തരം ഉച്ചക്കിറുക്കു ബാധിച്ചവരും അവരുടെ ന്യായീകരണത്തൊഴിലാളികളും വിരലില്‍ എണ്ണാവുന്നതില്‍ അപ്പുറമില്ല. അവര്‍ ഇപ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്ന വൃത്തികെട്ടതും നിയമത്തിനും സാമൂഹ്യബോധത്തിനും നേരേ കൊഞ്ഞനം കുത്തുന്നതുമായ നടപടികള്‍ കര്‍ക്കശമായി തടഞ്ഞില്ലെങ്കില്‍ അതു ബാധിക്കുന്നത് ഈ സമൂഹഗാത്രത്തെത്തന്നെയായിരിക്കും.സ്വന്തം സ്വകാര്യജീവിതത്തില്‍ ഇത്തരക്കാര്‍ എന്തു തോന്നിയവാസവും നടപ്പാക്കിക്കൊള്ളട്ടെ. അതുപക്ഷേ, നിശ്ചയമായും ഒരു മറയ്ക്കുള്ളില്‍ വച്ചു തന്നെയാകണം.
ഇത്തരം പ്രവണതകള്‍ ഉണ്ടാക്കുന്ന മറ്റൊരു ദുരന്തമുണ്ട്. പൊതുവെ ഞരമ്പുരോഗികള്‍ അത്ര കുറവൊന്നുമല്ല നമ്മുടെ സമൂഹത്തില്‍. കിട്ടുന്ന അവസരത്തില്‍ സ്ത്രീകളെ കടിച്ചുകീറാന്‍ വെമ്പല്‍ കൊണ്ടിരിക്കുന്നവരാണു ഗോവിന്ദച്ചാമിയെപ്പോലുള്ള ലൈംഗികഭ്രാന്തന്മാര്‍. സാമൂഹ്യമാധ്യങ്ങളില്‍ രഹ്‌നയെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍ സ്വന്തം ലൈംഗികത പ്രദര്‍ശിപ്പിക്കുമ്പോള്‍ വീര്യം കൊള്ളുന്നത് അത്തരം പുരുഷ ലൈംഗികഭ്രാന്തന്മാരായിരിക്കും.അവരുടെ കാമദാഹത്തിന് ഇരകളാക്കപ്പെടുന്നത് പക്ഷേ, മേല്‍പ്പറഞ്ഞ ആക്ടിവിസ്റ്റുകളാകില്ല, സൗമ്യയെയും നിഷയെയും പോലുള്ള പാവം പെണ്‍കുട്ടികളും വീട്ടമ്മമാരുമൊക്കെയാകും. ചെലവില്ലാതെ സമൂഹത്തില്‍ പ്രശസ്തി കിട്ടാന്‍ വേണ്ടി പേക്കൂത്തു നടത്തുന്നവരെയും ലൈംഗികഭ്രാന്തുകള്‍ക്കു വഴിയൊരുക്കുന്നവരെയും ആക്ടിവിസ്റ്റുകളെന്നല്ല പറയേണ്ടത്, സാമൂഹ്യവിരുദ്ധര്‍ എന്നാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  2 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago