പ്രളയം തകര്‍ത്ത വഴികളില്‍ പ്രതീക്ഷയായി ഹൈബി; തീരദേശത്തിന്റെ പ്രശ്‌നങ്ങളറിഞ്ഞ് പി. രാജീവ്
കൊച്ചി: പറവൂരിലെ പ്രളയം തകര്‍ത്ത വടക്കേക്കര, പുത്തന്‍വേലിക്കര ചിറ്റാരിക്കര ചേന്ദമംഗലം പഞ്ചായത്തുകളില്‍ പ്രതീക്ഷയേകി ഹൈബി ഈഡന്‍ ഇന്നലെ തന്റെ പര്യടനം ആരംഭിച്ചപ്പോള്‍ തീരദേശമേഖലയുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായ തന്റെ രണ്ടാംഘട്ട പൊതു പര്യടനം കണ്ണമാലിയിലെ കുതിരക്കൂര്‍ കരിയില്‍ നിന്നാണ് പി രാജീവ് ആരംഭിച്ചത്.
വടക്കേകരയിലെ കുഞ്ഞിത്തൈയില്‍ നിന്നാണ് ഹൈബിയുടെ പ്രചരണം ആരംഭിച്ചത്. പൈലറ്റ് വാഹനങ്ങള്‍ക്ക് പിന്നിലായി നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളില്‍ മൂവര്‍ണകൊടിയുമേന്തി പ്രവര്‍ത്തകര്‍ ആവേശം ഉയര്‍ത്തി. കുഞ്ഞിത്തൈയില്‍ നിന്നും ആരംഭിച്ച പര്യടനം പിന്നീടെത്തിയത് പാല്യതുരുത്തിലേക്കാണ്. അവിടെനിന്നും വാവക്കാട്, ഒറവന്‍ തുരുത്ത്, നമ്പ്യാത്, ചക്കുമരശ്ശേരി പ്രദേശങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി തിരുത്തിപ്പുറം മാര്‍ക്കറ്റില്‍ പ്രദേശവാസികളുടെ ജനകീയ സ്വീകരണം. തിരുത്തിപ്പുറത്തുനിന്നും ലേബര്‍ ജങ്ഷന്‍, കുര്യാപ്പിള്ളി, ചെട്ടിക്കാട്, മാല്യങ്കര പ്രദേശങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി വടക്കേക്കര പഞ്ചായത്തിലെ പര്യടനം കൊട്ടുവള്ളികാടില്‍ അവസാനിച്ചു.
വടക്കേക്കരയില്‍ നിന്നും പര്യടനം പുത്തന്‍വേലിക്കര പഞ്ചായത്തിലേക്ക് കടന്നു. തിരുത്തൂര്‍, പുത്തന്‍വേലിക്കര ടൗണ്‍, വട്ടേകാട്ട് കുന്ന്, എളന്തിക്കര, മാഞ്ഞാലി എന്നിവിടങ്ങളില്‍ ഊഷ്മളമായ സ്വീകരണങ്ങള്‍. മാഞ്ഞാലിയില്‍ ഉച്ചഭക്ഷണത്തിനു ശേഷം ചിറ്റാറ്റുകരയിലേക്ക്. ചെണ്ടമേളത്തിന്റെയും ആര്‍പ്പുവിളികളുടെയും അകമ്പടിയോടെ താന്നിപ്പാടത്ത് വര്‍ണോജ്വലമായ പൗര സ്വീകരണം. കളരിക്കല്‍, ഇത്തില്‍ പറമ്പ്, പട്ടണം കപ്പേള, മാച്ചാംതുരുത്ത്, ആളംതുരുത്ത്, നീണ്ടൂര്‍ കോളനി, പറയാട്, വലിയ പല്ലംതുരുത്ത്, തൂയിത്തുറ തുടങ്ങിയ ചിറ്റാറ്റുകരയിലെ വിവിധ പ്രദേശങ്ങളിലെ സ്വീകരണമേറ്റുവാങ്ങി ചേന്ദമംഗലം പഞ്ചായത്തിലേക്ക്. തെക്കുംപുറം, പാലാതുരുത്ത്, വിപി.തുരുത്ത്,കൊച്ചങ്ങാടി, വടക്കുംപുറം മാര്‍ക്കറ്റ് തുടങ്ങി ചേന്ദമംഗലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു ലിങ്ക് പാലത്ത് ഹൈബിയുടെ പര്യടനം സമാപിച്ചു. പി രാജീവിന്റെ രണ്ടാംഘട്ട പര്യടനം ഇന്നലെ കണ്ണമാലിയിലും ചെല്ലാനത്തുമായിരുന്നു. കളത്തറ, കൈതവേലി, കാട്ടിപ്പറമ്പ്, വേളാങ്കണ്ണി ചാപ്പല്‍, കെ.പി സേവ്യര്‍ ഗ്രന്ഥശാല, ചെറിയകടവ്, എ.ടി.ഡി ബസ് സ്റ്റോപ്പ്, ലക്ഷം വീട്, കിഴക്കേ ബാലുങ്കല്‍, റീത്താലയം, പുത്തന്‍തോട് എന്നിവിടങ്ങളിലും പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. കണ്ണമാലിയിലൂടെ കടന്ന് പോവുമ്പോള്‍ കണ്ണമാലി ബെത്‌ലഹേം സെമിനാരിയിലേക്ക് ഫാ. സെബാസ്റ്റന്‍ സ്ഥാനാര്‍ഥിയെ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ വിളയിച്ച പൂവന്‍ പഴക്കുല സ്ഥാനാര്‍ഥിക്ക് സമ്മാനിച്ചു.
പര്യടനം ചെല്ലാനം കണ്ടക്കടവിലെത്തിയപ്പോള്‍ പൊരിവെയിലിലും കാവല്‍ക്കാരന്റെ സുവിശേഷം പറഞ്ഞുകൊണ്ടുള്ള ചെറുപ്പക്കാരുടെ തെരുവ് നാടകം കാഴ്ച്ചക്കാരില്‍ ചിന്തയുണര്‍ത്തി. ഉച്ചക്ക് ശേഷം ആദ്യ സ്വീകരണ കേന്ദ്രമായ ചെല്ലാനം കണ്ടക്കടവിലെ സ്വീകരണവേദിയില്‍ ചെല്ലാനം മര്‍ച്ചന്റ്‌സ് യൂണിയന്‍ സെക്രട്ടറി കെ.എം അഗസ്റ്റിന്‍ പൊന്നാടയണിയിച്ചു. ഗണപതിക്കാടില്‍ ചെല്ലാനത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളും മുന്‍നിര പോരാളിയും ആയിരുന്ന എ.ജെ സേവ്യര്‍ അമ്പലത്തുങ്കലിന്റെ രക്തസാക്ഷി സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സ്വീകരണ യോഗം ആരംഭിച്ചത്്. കണ്ടക്കടവ്, ചാളക്കടവ്, മറുവക്കാട്, ഗണപതികാട്, ഗോണ്ടുപറമ്പ്, കമ്പനിപ്പടി, തീയേറ്റര്‍ പരിസരം, മാളികപ്പറമ്പ്, ചെല്ലാനം സൗത്ത് എന്നിവിടങ്ങളിലെ ഏര്‍പ്പെടുത്തിയ സ്വീകരണങ്ങളില്‍ പ്രവര്‍ത്തകരും ജനങ്ങളും നല്‍കിയ പൊന്നാടകളും പനിനീര്‍ പൂക്കളും ജൈവപച്ചക്കറികളും ഏറ്റുവാങ്ങി പി. രാജീവ് ചെല്ലാനത്തെ പര്യടനം പൂര്‍ത്തിയാക്കി.
പി രാജീവ് ഇന്ന് കളമശേരി നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ 7.30ന് കളമശേരിയിലാണ് പര്യടനത്തിന്റെ തുടക്കം. തുടര്‍ന്ന്് കടുങ്ങല്ലൂരിലെ വവിധ കേന്ദ്രങ്ങളിലും ആലങ്ങാട്, കുന്നുകര, കരുമാല്ലൂര്‍ പഞ്ചായത്ത് പ്രദേശങ്ങളിലും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."