HOME
DETAILS
MAL
വെള്ളാപ്പള്ളിക്കെതിരേ പകപോക്കല്‍ രാഷ്ട്രീയം: ബി.ജെ.പി
backup
July 15 2016 | 04:07 AM
തിരുവനന്തപുരം: ഇടതുമുന്നണിയുടെ രാഷ്ട്രീയ അസഹിഷ്ണുത കൊണ്ടാണ് വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടു മുന്നണികളുടേയും ജനവിരുദ്ധ നയങ്ങള്‍ വെള്ളാപ്പള്ളി തുറന്നു കാട്ടിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തത്. എസ്.എന്‍.ഡി.പി യോഗം മൈക്രോ ഫിനാന്‍സ് പദ്ധതി വര്‍ഷങ്ങളായി നടത്തി വരികയാണ്. അപ്പോഴൊന്നും ആരും സാമ്പത്തിക ക്രമക്കേട് ഉന്നയിച്ചിട്ടില്ല. ഇരു മുന്നണികളേയും എതിര്‍ക്കുന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനം തുഷാര്‍ വെള്ളാപ്പള്ളി ഉണ്ടാക്കിയപ്പോള്‍ മാത്രം ക്രമക്കേട് ആരോപിച്ച് കേസെടുക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും കുമ്മനം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."