ഗുരുതര കൊവിഡ് കേസുകളില്‍ ഡെക്സാ മെഥാസോണ്‍ ഉപയോഗിക്കാന്‍ കേന്ദ്രനിര്‍ദേശം
കൊച്ചി: ഗുരുതര കൊവിഡ് ചികിത്സയ്ക്ക് ഡെക്സാ മെഥാസോണ്‍ ഉപയോഗിക്കണമെന്ന് കേന്ദ്ര നിര്‍ദേശം. നിര്‍ദേശം കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തിന് ലഭിച്ചത്. മീഥേല്‍ പ്രെഡ്നിസോളോണിന് പകരമാണ് പുതിയ മരുന്ന് നിര്‍ദേശിച്ചുകൊണ്ട് കേന്ദ്രം പുതുക്കിയ പ്രോട്ടോക്കോള്‍ പുറപ്പെടുവിച്ചതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലഭ്യമായ ഏറ്റവും പുതിയ തെളിവുകളും വിദഗ്ധരുടെ കൂടിയാലോചനയും പരിഗണിച്ചാണ് മാറ്റമെന്നാണ് വിശദീകരണം. അണുബാധ നിയന്ത്രിക്കുന്നതിനുള്പ്പടെ ഉപയോഗിച്ച് വരുന്ന കോര്‍ട്ടികോ സ്റ്റിറോയിഡ് മരുന്നാണ് ഡെക്സാ മെഥാസോണ്‍.
രോഗം ഗുരുതരമായവരില്‍ മരുന്ന് ആശ്വാസം ഉണ്ടാക്കുന്നതായും വെന്റിലേറ്ററിലുള്ള രോഗികളില്‍ മരണനിരക്ക് മൂന്നിലൊന്നായും ഓക്സിജന്‍ തെറാപ്പി ഉപയോഗിക്കുന്ന രോഗികളുടെ മരണനിരക്ക് അഞ്ചിലൊന്നായി കുറയ്ക്കാന്‍ കഴിയുന്നതായും കണ്ടെത്തിയതായി വിശദീകരണമുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."