HOME
DETAILS
MAL
ആരേയും അപമാനിച്ചിട്ടില്ല: സ്വരാജ്
backup
July 15 2016 | 05:07 AM
തിരുവനന്തപുരം: നിയമസഭയില്‍ നടത്തിയ ബൈബിള്‍ പരാമര്‍ശത്തിന് വിശദീകരണവുമായി എം.സ്വരാജ് രംഗത്ത്. ബൈബിളിലെ വചനങ്ങള്‍ ഉദ്ധരിച്ചത് ആരേയും വിമര്‍ശിക്കാനല്ലെന്ന് സ്വരാജ് പറഞ്ഞു.
തെറ്റിദ്ധാരണയില്‍ നിന്നുണ്ടായ വിവാദം മാത്രമാണിതെന്നും സ്വരാജ് പറഞ്ഞു. ബൈബിള്‍ ആഴത്തില്‍ പഠിക്കാത്തതുകൊണ്ടാണ് ചിലര്‍ അതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നടത്തുന്നത്. പന്നികളെയും നായ്ക്കളെയും കുറിച്ചല്ല മത്തായിയുടെ സുവിശേഷം പറയുന്നത്. അനര്‍ഹര്‍ക്ക് അമൂല്യമായതിനെ സമീപിക്കാനാകില്ലെന്നാണ് സുവിശേഷത്തില്‍ പറയുന്നത്. ഏതെങ്കിലും അംഗത്തെ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പരാമര്‍ശമെന്നും സ്വരാജ് വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."