HOME
DETAILS
MAL
ഈരാറ്റുപേട്ട നഗരസഭാ ബസ് സ്റ്റാന്‍ഡ് ഫീസ് പിരിവ് ലേലത്തില്‍ ക്രമക്കേടെന്ന്
backup
April 03 2019 | 04:04 AM
ഈരാറ്റുപേട്ട: നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ ഫീസ് പിരിവ് നടത്തുന്നതിനുള്ള ലേലത്തില്‍ 23ന് നടന്ന ലേലത്തില്‍ ക്രമക്കേടുള്ളതായി ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി റഫീഖ് പട്ടരുപറമ്പില്‍ ആരോപിച്ചു.
മാര്‍ച്ച് 15ന് പ്രസിദ്ധപ്പെടുത്തിയ നോട്ടിസില്‍ മുന്‍ വര്‍ഷങ്ങളില്‍ ഈടാക്കിയ തുകയായിരിക്കും വരുന്ന 2019-20 കാലയളവിലും എന്നാണ് മനസിലാക്കുന്നത് എന്നാല്‍ എന്നാല്‍ സെക്രട്ടറിയുടെ ഉത്തരവു പ്രകാരം 26 ന് കൂടിയ യോഗത്തില്‍ നഗരസഭാ കൊണ്‍സില്‍ ഫീസ് വര്‍ധനവ് വരുത്തിയതായി കാണുന്നു 23 ലേലം സ്ഥിരപ്പെടുത്തിയ ശേഷം 26 ന് ഒരു ഫീസ് വര്‍ധനവ് നിയമവിരുദ്ധമാണന്ന് റഫീഖ് ആരോപിച്ചു. ഈ തീരുമാനത്തിനു പിന്നില്‍ കുത്തക എടുത്ത ആളെ അനധികൃതമായി സഹായിക്കാനുള്ള ഗൂഢ ലക്ഷ്യമാണ് . ലേലം ക്യാന്‍സല്‍ ചെയ്തു വര്‍ധിപ്പിച്ച തുക പിന്‍ വലിച്ച് പുനര്‍ ലേലം ചെയ്യണമെന്നും റഫീഖ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."