ഡീന്‍ കുര്യാക്കോസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
തൊടുപുഴ: ആവേശം അലയടിച്ച അന്തരീക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നലെ രാവിലെ 10.30 ഓടെ ഇടുക്കി ഡി.സി.സി ഓഫിസില്‍ നിന്ന് മുതിര്‍ന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിക്കാന്‍ പുറപ്പെട്ടത്. തുടര്‍ന്ന് വെള്ളാപ്പാറയിലെ കൊലുമ്പന്‍ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷം 11.15ന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന് മുന്‍പാകെ പത്രിക സമര്‍പ്പിച്ചു.
കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിംഗ് ചെയര്മാന് പി. ജെ ജോസഫ് എം.എല്‍.എ, കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്മാന് ജോണി നെല്ലൂര്‍, ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, യു.ഡി.എഫ് ഇടുക്കി ജില്ലാ ചെയര്മാന് അഡ്വ. എസ്. അശോകന് എന്നിവര്‍ പത്രിക സമര്‍പ്പണ വേളയില്‍ പങ്കെടുത്തു. മൂന്നു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. കെട്ടി വയ്ക്കേണ്ട 25000 രൂപ പണമായി പത്രികയോടൊപ്പം നല്കി. എ.ഡി.എം അനില്‍ ഉമ്മന്‍, ജില്ലാ ലോ ഓഫീസര്‍ ജോഷി തോമസ് എന്നിവര്‍ പങ്കെടുത്തു.
നൂറ് കണക്കിന് പ്രവര്‍ത്തകരാണ് അഭിവാദ്യം അര്‍പ്പിച്ച് പത്രിക സമര്‍പ്പണ വേളയില്‍ പുറത്തു എത്തിച്ചേര്‍ന്നത്. എം.എല്‍.എമാരായ പി.ടി തോമസ്, റോഷി അഗസ്റ്റിന്, റോജി.എം. ജോണ്‍, യു.ഡി.എഫ് നേതാക്കളായ ഇ.എം ആഗസ്തി, ടി. യു കുരുവിള, ടി.എം സലിം, എ.കെ മണി, അലക്സ് കോഴിമല, പ്രൊഫ. എം.ജെ ജേക്കബ്, റോയി.കെ പൗലോസ്, എം.ടി തോമസ്, കെ.സുരേഷ് ബാബു, എം.എസ് മുഹമ്മദ്, മാര്ട്ടിന് മാണി, ഇന്ദു സുധാകരന്, ജോയി വെട്ടിക്കുഴി, എ.പി. ഉസ്മാന്, ജോണി കുളമ്പിള്ളി, ഷാജി കാഞ്ഞമല തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."