പൊലിസ് -എക്‌സൈസ് സംയുക്ത പരിശോധന വേണം: മദ്യവിരുദ്ധ സമിതി
ആലപ്പുഴ: വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങളും അക്രമണഗുണ്ടാ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്ത് മദ്യത്തിന്റെ ഉപഭോഗ വര്‍ദ്ധനവ് തടയുവാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ ബന്ധപ്പെട്ട ഭരണസംവിധാനം തയാറാകണമെന്ന് ഗാന്ധിയന്‍ ദര്‍ശനവേദി ചെയര്‍മാന്‍ ബേബി പാറക്കാടന്‍. തെരഞ്ഞെടുപ്പ് ഉഷാറാകുമ്പോള്‍ മദ്യഉപയോഗം വര്‍ദ്ധിക്കുവാനുള്ള സാഹചര്യം വിലയിരുത്തി മദ്യഷോപ്പുകളില്‍ നിന്ന് വന്‍തോതിലുള്ള കച്ചവടം ഒഴിവാക്കുവാന്‍ എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റ് ശ്രദ്ധിക്കണമെന്നും ഒരാള്‍ക്ക് വാങ്ങുവാനുള്ള മദ്യത്തിന്റെ അളവ് കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധന ഉണ്ടാകണമെന്നും ബേബി പാറക്കാടന്‍ പറഞ്ഞു. ആലപ്പുഴയില്‍ കൂടിയ കേരള പ്രദേശ് മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന കൗണ്‍സില്‍ യോഗം ഗാന്ധിയന്‍ ദര്‍ശനവേദി ചെയര്‍മാന്‍ ബേബി പാറക്കാടന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എം.എ. ജോണ്‍ മാടമന അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ദിലീപ് ചെറിയനാട്, മൗലാന ബഷീര്‍ കോട്ടയം, അനില്‍ കൂരോപ്പട, കിളിമാനൂര്‍ ഹുസൈന്‍, പി.ജെ. കുര്യന്‍, ഹക്കിം മുഹമ്മദ് രാജ, എത്സമ്മ പോള്‍, ഷീല ജഗധരന്‍, അഡ്വ. പ്രദീപ് കൂട്ടാല, ബി. സുജാതന്‍, എ.പി. ജയപ്രകാശ്, പി.കെ. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."