HOME
DETAILS
MAL
കുപ്രചാരണം അവസാനിപ്പിക്കണം
backup
April 21 2017 | 23:04 PM
മട്ടന്നൂര്‍: നഗരത്തിലെ ഹോട്ടലുകള്‍ക്ക് നേരെനടത്തുന്ന കുപ്രചരണം അവസാനിപ്പിക്കണമെന്ന് മട്ടന്നൂര്‍ യൂണിറ്റ് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് യോഗം ആവശ്യപ്പെട്ടു. ഡെങ്കിപ്പനി കൊതുകുകളിലൂടെ മാത്രമെ പകരുകയുള്ളൂ. നഗരത്തില്‍ പടരുന്ന ഡെങ്കിപ്പനി തടയാനുള്ള നടപടികളെടുക്കണം. ശാസ്ത്രീയമായ ഓവുചാല്‍, മലിനജല ട്രീന്റ്മെന്റ് പ്ലാന്റ് എന്നിവയൊരുക്കി ഹോട്ടലുകളും പൊതുജനങ്ങളും നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് ആരോഗ്യമന്ത്രി, എം.എല്‍.എ, നഗരസഭാ ചെയര്മാന് എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ എ പ്രദീപ് കുമാര്‍, എം പ്രദീപ്,
മജീദ് റാറാസ്, സന്തോഷ് നിവേദ്യം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."