അമ്പലപ്പുഴ കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷന് സാമൂഹ്യ വിരുദ്ധരുടെ താവളം
അമ്പലപ്പുഴ: യാത്രക്കാരൊഴിഞ്ഞ അമ്പലപ്പുഴ കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷന് കെട്ടിടം സാമൂഹ്യവിരുദ്ധരുടെയും അന്യസംസ്ഥാന ഭിക്ഷാടകരുടെയും താവളം.ആഴ്ചയില്‍ ഒരു ദിവസം കണ്സഷന് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത് മാത്രമാണ് ബസ് സ്റ്റേഷന്റെ ആകെയുള്ള പ്രവര്‍ത്തനം.കടലിന്റെ മക്കളെ കാണാന്‍ പുലര്‍കാലെ രാജാജിബസുകള് ദേശീയപാതയോരത്ത് നിറുത്തുന്നതിനാല്‍ യാത്രക്കാര്‍ അവിടെയാണ് നില്‍ക്കുന്നത്. ബസ് സ്റ്റേഷന് കെട്ടിടത്തിലേക്ക് ആരും എത്താറില്ല. ഇതോടെയാണ് സാമൂഹ്യവിരുദ്ധര്‍ സ്റ്റേഷന് കെട്ടിടം കൈയേറിയത്. വൈകുന്നേരങ്ങളില്‍ മദ്യപിച്ച് ഇവര്‍ അസഭ്യ വര്‍ഷം നടത്തുന്നതും പതിവാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഭയപ്പോടോടെയാണ് രാത്രികാലങ്ങളില്‍ ബസ് സ്റ്റേഷനു മുന്നില്‍ ദേശീയപാതയോരത്ത് ബസ് കാത്തു നില്‍ക്കുന്നത്.
ഇവിടെയിരുന്ന് മദ്യപിക്കുന്ന സംഘങ്ങള്‍ തമ്മില്‍ വാക്കേറ്റവും ഉണ്ടാകാറുണ്ട്.പൊലിസ് സ്റ്റേഷനും കോടതിയും ബസ് സ്റ്റേഷന് തൊട്ടടുത്താണ് പ്രവര്‍ത്തിക്കുന്നത്.എന്നാല്‍ പൊലിസ് പരിശോധന കാര്യക്ഷമമല്ലെന്ന് നാട്ടുകാര്‍ പറയുന്നു. അധികൃതര്‍ ഇടപെട്ട് ബസ് സ്റ്റേഷന്റെ പ്രവര്‍ത്തനം വിപുലീകരിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരമാകും. ബസുകള്‍ സ്റ്റേഷനില്‍ കയറാന്‍ തുടങ്ങിയാല്‍ യാത്രക്കാരും ഇവിടേക്ക് എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."