മഹല്ലുകളില്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം'
പഴയങ്ങാടി: അന്തചിദ്രകളും ആഭാസങ്ങളും അസന്മാര്ഗിക പ്രവണതകളും പൂര്‍ണമായും മഹല്ലുകളില്‍ നിന്നു ഒഴിവാക്കുന്നതു വരെ മഹല്ല് ജമാഅത്ത് നേതൃത്വം ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നു സുന്നി മഹല്ല് ഫെഡറേഷന് സെക്രട്ടറി അബ്ദുസമദ് മുട്ടം. സുന്നി മഹല്ല് ഫെഡറേഷന് മാടായി മേഖലാ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിഖില മേഖലകളിലും കഴിവുള്ള ഉദ്യോഗാര്‍ഥികളെയും സ്ഥാപനങ്ങളയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ മഹല്ല് ജമാഅത്തുകള്‍ കര്‍മ പദ്ധതികള്‍ ആവിഷ്കരിക്കണം. സി. മുഹമ്മദ്കുഞ്ഞി ഹാജി അള്ളാംകുളം അധ്യക്ഷനായി. എം.വി നജീബ്, മുസ്തഫ ചെറുകുന്ന് തറ, ഹസന് ഹാജി നെരുവമ്പ്രം, മുഹമ്മദ് പുല്ലാഞ്ഞിട സംസാരിച്ചു.
ഭാരവാഹികള്‍: വി.പി.പി ഹമീദ് (പ്രസിഡന്റ്), പി.എം ഹനീഫ് (വര്‍ക്കിങ് പ്രസി.), കെ. മൊയ്തീന്‍കുഞ്ഞി ഹാജി, എം.പി മൊയ്തീന്‍കുഞ്ഞി ഹാജി, കെ.സി സത്താര്‍ (വൈസ്. പ്രസി.), സി.വി അബ്ദുല്‍ ഖാദിര്‍ (ജന. സെക്ര.), സിദ്ദീഖ് പുതിയങ്ങാടി (വര്‍ക്കിങ് സെക്ര.), ഡോ. കബീര്‍, നവാസ് പഴയങ്ങാടി, ഫാറൂഖ് മാട്ടൂല്‍ (സെക്ര.), ഉസ്മാന് ഹാജി മാട്ടൂല്‍ (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."