കോളിയോട്ടുമലയിലും ഭൂമാഫിയ ; ഇടനിലക്കാര്‍ സജീവം ആദിവാസികളുടെ ഭൂമി കൈക്കലാക്കുന്നത് തുച്ഛവിലക്ക്
ബാലുശ്ശേരി: ചീക്കിലോട് കോളിയോട്ടുമലയില്‍ ആദിവാസികളുടെ ഭൂമി മാഫിയാ ലോബികള്‍ കൈക്കലാക്കുന്നതായി ആക്ഷേപം. ഇടനിലക്കാരുടെ സഹായത്തോടെ തുച്ഛവിലക്കാണ് ആദിവാസികളുടെ ഭൂമി ലോബികള്‍ കൈക്കലാക്കുന്നത്. നൂറിലധികം കുടുംബങ്ങളുള്ള കോളിയോട്ടുമലയിലെ നാനൂറോളം ഏക്കര്‍ ഭൂമി കൈക്കലാക്കി ഖനനം നടത്താനുള്ള നീക്കമാണ് തകൃതിയായി നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. തൊട്ടടുത്തുള്ള കരിയാണി മലയുടെ ഭാഗങ്ങളും ഭൂമാഫിയ ഇതേ തന്ത്രത്തിലൂടെയാണ് കൈക്കലാക്കിയത്.
വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇവിടെ ഇരുമ്പയിര് ഖനനത്തിനെത്തിയ ആദിവാസികളുടെ പിന്‍മുറക്കാരാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍. ആദിവാസികളില്‍നിന്ന് സെന്റിന് 8,000 രൂപക്ക് ഭൂമി വാങ്ങി മാഫിയകള്‍ക്ക് അന്‍പതിനായിരവും അതിന് മുകളിലും വിലയക്ക് മറിച്ചു നല്‍കുന്നതായാണ് ആരോപണം. സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയായതിനാല്‍ ഭൂമി വില്‍ക്കാന്‍ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വില്ലേജ് ഓഫിസര്‍ അന്വേഷണം നടത്തി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. മാത്രവുമല്ല, ഇവര്‍ക്ക് പകരം ഭൂമി കണ്ടെത്തിയതിനു ശേഷമേ ക്രയവിക്രയം നടത്താന്‍ സാധിക്കുകയുമുള്ളൂ. എന്നാല്‍ ഇത്തരം നടപടികളൊന്നുമില്ലാതെയാണ് ഭൂമി കച്ചവടം നടത്തുന്നത്.
ഇതുവരെയായി ഇരുപതോളം കുടുംബങ്ങളുടെ ഭൂമി കൈമാറ്റം നടത്തിയതായി പ്രദേശവാസികള്‍ പറയുന്നു. കൊളത്തൂര്‍ സ്വദേശിയായ ഒരു ഇടനിലക്കാരന്റെ നേതൃത്വത്തിലാണ് കച്ചവടം നടക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."