'മോദിക്കും പിണറായിക്കും ഒരേ സ്വരം'
മേപ്പയ്യൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ സ്വരമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല.
യു.ഡി.എഫ് വടകര ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ പേരാമ്പ്ര മണ്ഡലം പര്യടനം ഊരള്ളൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ ബി.ജെ.പിയും സി.പി.എമ്മും ഒരുപോലെ എതിര്‍ക്കുകയാണ്. വര്‍ഗീയവിഷം ചീറ്റിക്കൊണ്ടാണ് മോദി ഇതിനെതിരേ രംഗത്തുവന്നത്. അതേ ഭാഷയില്‍ തന്നെയാണ് പിണറായി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇ. ഭാസ്കരന് അധ്യക്ഷനായി. സ്ഥാനാര്‍ഥി കെ. മുരളീധരന്, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, യു. രാജീവന്, എസ്.കെ അസൈനാര്‍, പി.ജെ തോമസ്, ഇ. അശോകന്, എസ്.പി കുഞ്ഞമ്മദ്, വി.സി ചാണ്ടി, സത്യന് കടിയങ്ങാട്, കെ.പി വേണുഗോപാല്‍, എം.കെ അബ്ദുറഹ്മാന്, മുഹമ്മദ് ഇഖ്ബാല്‍, സി. നാസര്‍, സി. രാമദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."